Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

വി​ചാ​ര​ണ​ത്ത​ട​വു​കാ​രു​ടെ കാ​ര്യ​ത്തി​ൽ പു​ന​ർ​വി​ചി​ന്ത​നം വേ​ണം -മ​അ്ദ​നി

text_fields
bookmark_border
വി​ചാ​ര​ണ​ത്ത​ട​വു​കാ​രു​ടെ കാ​ര്യ​ത്തി​ൽ പു​ന​ർ​വി​ചി​ന്ത​നം വേ​ണം -മ​അ്ദ​നി
cancel

ബം​ഗ​ളൂ​രു: വി​ചാ​ര​ണ​ത്ത​ട​വു​കാ​രെ​ന്ന പേ​രി​ൽ കു​റ്റാ​രോ​പി​ത​രെ വ​ർ​ഷ​ങ്ങ​ളോ​ളം ത​ട​വി​ൽ വെ​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്റെ നീ​തി​സം​വി​ധാ​ന​ത്തി​ന് അ​പ​മാ​ന​ക​ര​മാ​ണെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​ർ പു​ന​ർ​വി​ചി​ന്ത​നം ന​ട​ത്ത​ണ​മെ​ന്നും പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ന്നാ​സി​ർ മ​അ്ദ​നി. ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ഇ​ള​വി​നെ​ത്തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്ര തി​രി​ക്ക​വേ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വു​മ​ധി​കം കാ​ലം വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി ക​ഴി​യേ​ണ്ടി വ​ന്ന​വ​രി​ലൊ​രാ​ളാ​ണ് ഞാ​ൻ. അ​ത് അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ മാ​ന​സി​ക​മാ​യി ത​യാ​റെ​ടു​ത്തി​രു​ന്നു.

വ​ള​രെ ആ​സൂ​ത്രി​ത​മാ​യി ത​ന്നെ കു​ടു​ക്കി​യ​താ​യ​തി​നാ​ൽ പെ​ട്ടെ​ന്നൊ​ന്നും തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ​രു​മ്പോ​ൾ​ത​ന്നെ അ​റി​യാ​മാ​യി​രു​ന്നു. പ​തി​റ്റാ​ണ്ടു​ക​ളോ​ളം മ​നു​ഷ്യ​രെ വി​ചാ​ര​ണ​ത്ത​ട​വു​കാ​രാ​യി വെ​ക്കു​ക, എ​ന്നി​ട്ട​വ​ർ ജീ​വ​ച്ഛ​വ​ങ്ങ​ളാ​യി ക​ഴി​യു​മ്പോ​ൾ നി​ര​പ​രാ​ധി​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞ് പു​റ​ത്തു​വി​ടു​ന്ന സാ​ഹ​ച​ര്യം. ഇ​ത് ന​മ്മു​ടെ രാ​ജ്യ​ത്തി​ന്റെ നീ​തി സം​വി​ധാ​ന​ത്തി​ന് അ​പ​മാ​ന​ക​ര​മാ​യ കാ​ര്യ​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ പു​​ന​ർ​വി​ചി​ന്ത​നം ന​ട​ത്തു​മെ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത് -മ​അ്ദ​നി പ​റ​ഞ്ഞു.

മഅ്​ദനി ഏറെ ക്ഷീണിതൻ

കൊച്ചി: ബംഗളൂരുവിൽനിന്നെത്തിയ പി.ഡി.പി ചെയർമാൻ അബ്​ദുന്നാസിർ മഅ്​ദനിയെ നെടുമ്പാശ്ശേരിയിൽനിന്ന്​ കൊല്ലം അൻവാർശ്ശേരിയിലേക്കുള്ള യാത്രാമധ്യേ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​ ഏറെ ക്ഷീണിതനായതിനെ തുടർന്ന്. തിങ്കളാഴ്ച വൈകീട്ട്​ ഏഴേകാലോടെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങു​മ്പോൾതന്നെ മഅ്​ദനി ക്ഷീണിതനായിരുന്നു. തുടർന്ന്​, വിമാനത്താവളത്തിന്​ സമീപത്തെ ഹോട്ടലിൽ അൽപ്പസമയം വിശ്രമിച്ച്​ മാധ്യമപ്രവർത്തകരെയും കണ്ട ശേഷമാണ്​ ആംബുലൻസിൽ അൻവാർശ്ശേരിയിലേക്ക്​ യാത്ര തിരിച്ചത്​. യാത്രയിൽ ആലുവക്കടുത്ത്​വെച്ച്​ ഛർദി അനുഭവപ്പെട്ടു. ആംബുലൻസിലുള്ള ഡോക്ടറുടെ പ്രാഥമിക പരിശോധനക്ക്​ ശേഷം അദ്ദേഹത്തിന്‍റെ നിർദേശപ്രകാരമാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madaniprisoners
News Summary - reconsider the issue of prisoners of conscience - Madani
Next Story