കെ.എസ്.എഫ്.എ വൈസ് പ്രസിഡന്റിന് സ്വീകരണം
text_fieldsകെ.എസ്.എഫ്.എ വൈസ് പ്രസിഡന്റ് അഡ്വ. ഷകീൽ അബ്ദുൽ റഹ്മാന്
‘ബാംഗ്ലൂരിലെ പുത്തൂർക്കാർ’ കൂട്ടായ്മ സ്വീകരണം നൽകിയപ്പോൾ
ബംഗളൂരു: കാസർകോട് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പരിധിയിലെ കൂട്ടായ്മയായ ‘ബാംഗ്ലൂരിലെ പുത്തൂർക്കാർ’ കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റായി നിയമിതനായ മൊഗ്രാൽ പുത്തൂരുകാരനായ അഡ്വ. ഷകീൽ അബ്ദുൽ റഹ്മാന് സ്വീകരണം നൽകി.
ശിവാജി നഗറിലെ റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അമീർ, സെക്രട്ടറി അയാസ, ട്രഷറർ മനാഫ്, ചെയർമാൻ റഹീം എന്നിവർ ചേർന്ന് ഉപഹാരം നൽകി. അമ്മി ചായിത്തോട്ടം സ്വാഗതം പറഞ്ഞു. ഹുസൈൻ, പി.എച്ച്. അബ്ദുല്ല, സിറാജ്, ശിഹാബ്, അംസു തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനൊപ്പം കായികമായും വളർന്നുവരാൻ യുവതലമുറക്ക് പ്രചോദനം നൽകണമെന്ന് മറുപടി പ്രസംഗത്തിൽ ഷകീൽ അബ്ദുൽ റഹ്മാൻ പറഞ്ഞു.

