സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsറൂഹാനി ഇജ്തിമാ സ്വാഗതസംഘ രൂപവത്കരണം എസ്.ജെ.എം ജില്ലാ പ്രസിഡന്റ് അബ്ബാസ് നിസാമി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: റമദാൻ ഇരുപത്തിയൊന്നാം രാവിൽ നടത്തുന്ന റൂഹാനി ഇജ്തിമ പരിപാടിക്കായി 313 അംഗ സ്വാഗത കമ്മിറ്റി രൂപവത്കരിച്ചു. ബഷീർ സഹ്ദി ചെയർമാനും സ്വാലിഹ് ശിവാജി നഗർ കൺവീനറും അബ്ദുൽ ഹക്കിം ട്രഷററുമാണ്.
അബ്ദുറഹ്മാൻ ഹാജി കോഓഡിനേറ്റർ. മർക്കിൻസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ എസ്.എം.എ ബംഗളൂരു ജില്ല പ്രസിഡൻറ് അബ്ദുറഹ്മാൻ ഹാജി അധ്യക്ഷതവഹിച്ചു. മർക്കിൻസ് വൈസ് പ്രിൻസിപ്പൽ ഹബീബ് നൂറാനി പ്രാർഥനക്ക് നേതൃത്വം നൽകി. എസ്.ജെ.എം ജില്ല പ്രസിഡന്റ് അബ്ബാസ് നിസാമി ഉദ്ഘാടനം ചെയ്തു.
താജുദ്ദീൻ ഫാളിലി സ്വാഗതം പറഞ്ഞു. ഇബ്രാഹിം സഖാഫി നെല്ലൂർ വിഷയമവതരിപ്പിച്ചു. മുജീബ് സഖാഫി കൂട്ടായി ചർച്ചക്കു നേതൃത്വം നൽകി. എസ്.എം.എ സെക്രട്ടറി സ്വാലിഹ് നന്ദി പറഞ്ഞു.

