ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ പരമാധ്യക്ഷന്‍ സ്വീകരണം ഏഴിന്
text_fieldsബംഗളൂരു: ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ പരമാധ്യക്ഷൻ മോറോൻ മോർ ഡോ. സാമുവേൽ തിയോഫിലോസ് മെത്രാപ്പോലീത്തക്ക് ബംഗളൂരുവിൽ സ്വീകരണം നൽകും. കർണാടക ഭദ്രാസനത്തിന് കീഴിൽ സെപ്റ്റംബർ ഏഴിന് രാവിലെ 10.45ന് ബംഗളൂരു ബെൻസൺ ടൗൺ പാലനഭവൻ ആർച്ച് ഡയോസിസ് പാസ്ട്രൽ സെന്ററിലാണ് സ്വീകരണം. സഭയുടെ പരമാധ്യക്ഷ സ്ഥാനം ഏറ്റതിനുശേഷം ബംഗളൂരുവിലേക്കുള്ള ആദ്യ സന്ദർശനമാണ് മെത്രാപ്പോലീത്തയുടേത്.
സഭയുടെ തിരുവനന്തപുരം-കർണാടക അതി ഭദ്രാസന അധിപൻ മാത്യൂസ് മോർ സിൽവാനോസ് എപ്പിസ്കോപ്പാ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. റോമൻ കത്തോലിക്കാ സഭ ബംഗളൂരു ആർച്ച് ബിഷപ് പീറ്റർ മച്ചാഡോ, മലങ്കര മാർത്തോമാ സഭയുടെ ചെന്നൈ- ബംഗളൂരു ഭദ്രാസന അധിപൻ ഡോ. ഗ്രീഗോറിയോസ് മാർ സ്തെഫാനോസ് എപ്പിസ്കോപ്പ, സി.എസ്.ഐ സഭയുടെ കർണാടക സെൻട്രൽ ഡയോസിസ് മുൻ ബിഷപ് ഡോ. പ്രസന്നകുമാർ സാമുവേൽ, ബിലീവേഴ്സ് ഈേസ്റ്റൺ സഭയുടെ ഹുബ്ലി ഭദ്രാസന അധിപൻ ബെഞ്ചമിൻ മോർ ഗ്രീഗോറിയോസ് എപ്പിസ്കോപ്പ ആശംസ നേരും. കർണാടക മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും. ഗായകസംഘത്തിന്റെ സംഗീതവിരുന്നും സ്നേഹവിരുന്നും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

