Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​പൂ​ർ​വ ഇ​നം...

അ​പൂ​ർ​വ ഇ​നം പ​റ​ക്കും പാ​മ്പി​നെ ക​ണ്ടെ​ത്തി;​ര​ക്ഷി​ച്ചു

text_fields
bookmark_border
അ​പൂ​ർ​വ ഇ​നം പ​റ​ക്കും പാ​മ്പി​നെ ക​ണ്ടെ​ത്തി;​ര​ക്ഷി​ച്ചു
cancel
camera_alt

പ​റ​ക്കും പാ​മ്പു​മാ​യി ശ്യാം

ബം​ഗ​ളൂ​രു:​മൈ​സൂ​രു വി​ജ​യ​ന​ഗ​ർ ഫ​സ്റ്റ് സ്റ്റേ​ജി​ലെ വീ​ടി​നു​ള്ളി​ൽ​ഗോ​ൾ​ഡ​ൻ ട്രീ ​സ്നേ​ക്ക് എ​ന്ന​റി​യ​പ്പെ​ടു​ന്ന​അ​പൂ​ർ​വ​മാ​യ ഓ​റ​ഞ്ച് ത​ല​യു​ള്ള പ​റ​ക്കും​പാ​മ്പി​നെ ക​ണ്ടെ​ത്തി. മം​ഗ​ളൂ​രു ഉ​ൾ​പ്പെ​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​യി കാ​ണു​ന്ന വി​ഷ​മി​ല്ലാ​ത്ത ഇ​നം നി​രു​പ​ദ്ര​വ​കാ​രി​യാ​ണി​ത്. 'മു​ഡ' അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​റാ​യി വി​ര​മി​ച്ച ഗം​ഗാ​ധ​ര​പ്പ​യു​ടെ അ​ടു​ക്ക​ള​യി​ലെ പാ​ത്ര​ത്തി​ന് പി​ന്നി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു പാ​മ്പ്.

പാ​മ്പ് ജ​നാ​ല​യി​ലൂ​ടെ അ​ക​ത്തു​ക​ട​ന്ന​താ​ണെ​ന്ന് ക​രു​തു​ന്ന​താ​യും വീ​ടി​ന് പു​റ​ത്തു​ള്ള വ​ഴു​ത​ന​ങ്ങ​യി​ൽ ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​തേ പാ​മ്പി​നെ ക​ണ്ടി​രു​ന്ന​താ​യും കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. സ​മീ​പ​ത്തെ വൈ​ദ്യു​തി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കി​ടെ പാ​മ്പി​ന് ശ​ല്യ​മു​ണ്ടാ​യി​രി​ക്കാ​മെ​ന്നും, തു​ട​ർ​ന്ന് വൈ​ദ്യു​തി പൈ​പ്പി​ൽ അ​ഭ​യം തേ​ടേ​ണ്ടി വ​ന്ന​താ​യും അ​വ​ർ സം​ശ​യി​ക്കു​ന്നു.

പ്ര​ശ​സ്ത പാ​മ്പ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​നും ഹെ​ർ​പ്പ​റ്റോ​ള​ജി​സ്റ്റു​മാ​യ സ്നേ​ക്ക് ശ്യാ​മി​ന് വി​വ​രം ന​ൽ​കു​ക​യും അ​ദ്ദേ​ഹം ആ ​ഉ​ര​ഗ​ത്തെ സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടു​ക​യും ചെ​യ്തു. മൈ​സൂ​രു മേ​ഖ​ല​യി​ൽ അ​പൂ​ർ​വ​മാ​യി കാ​ണ​പ്പെ​ടു​ന്ന പ​റ​ക്കും പാ​മ്പ് ഇ​ന​ത്തി​ൽ പെ​ട്ട​താ​ണെ​ന്ന് അ​ദ്ദേ​ഹം പി​ന്നീ​ട് സ്ഥി​രീ​ക​രി​ച്ചു. “വ്യ​ത്യ​സ്ത​മാ​യി കാ​ണ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് പൂ​ർ​ണ്ണ​മാ​യും നി​രു​പ​ദ്ര​വ​ക​ര​മാ​ണ്. ഈ ​പാ​മ്പു​ക​ൾ വി​ഷ​മി​ല്ലാ​ത്ത​വ​യാ​ണ്, തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​വ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. മൈ​സൂ​രു​വി​ൽ ഒ​രെ​ണ്ണം ക​ണ്ടെ​ത്തു​ന്ന​ത് അ​സാ​ധാ​ര​ണ​മാ​ണ്, ”അ​ദ്ദേ​ഹം പ​റ​ഞ്ഞു.​മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ തെ​ന്നി​മാ​റാ​നു​ള്ള അ​ത്ഭു​ത​ക​ര​മാ​യ ക​ഴി​വി​ന് പേ​രു​കേ​ട്ട​താ​ണ് പ​റ​ക്കു​ന്ന പാ​മ്പു​ക​ളെ​ന്ന് പ​റ​ഞ്ഞു.

“ക​ഴി​ഞ്ഞ ആ​ഴ്ച മൈ​സൂ​രു​വി​ൽ നി​ന്ന് ഒ​ൻ​പ​തി​ല​ധി​കം ബ്രോ​ൺ​സ്ബാ​ക്ക് ട്രീ ​സ്നേ​ക്കു​ക​ളെ ഞാ​ൻ ര​ക്ഷ​പ്പെ​ടു​ത്തി, ഇ​പ്പോ​ൾ എ​നി​ക്ക് ഒ​രു അ​പൂ​ർ​വ ഓ​റ​ഞ്ച് ഹെ​ഡ​ഡ് ഫ്ല​യിം​ഗ് സ്നേ​ക്കി​നെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞു. ഈ ​പാ​മ്പു​ക​ൾ സാ​ധാ​ര​ണ​യാ​യി മ​ര​ങ്ങ​ളി​ൽ വ​സി​ക്കു​ക​യും അ​പൂ​ർ​വ്വ​മാ​യി നി​ല​ത്തേ​ക്ക് ഇ​റ​ങ്ങു​ക​യോ വീ​ടു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ക​യോ ചെ​യ്യും. മൈ​സൂ​രു​വി​ലെ അ​മി​ത​മാ​യ വേ​ന​ൽ​ക്കാ​ല ചൂ​ട്, അ​തും ഫെ​ബ്രു​വ​രി​യി​ൽ, പ​ല മ​ര​ങ്ങ​ളും ഇ​ല​ക​ൾ കൊ​ഴി​ഞ്ഞു​വീ​ഴു​ന്ന​ത് അ​വ​ക്ക് അ​ഭ​യം ക​ണ്ടെ​ത്തു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​കും -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SnakerescuedRare
News Summary - Rare species of snake found and rescued
Next Story