Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബലാത്സംഗ കേസിൽ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തി; നാല് പൊലീസ് ഓഫീസർമാരെ സസ്പെൻഡ് ചെയ്തു

text_fields
bookmark_border
https://www.madhyamam.com/tags/police
cancel

ബംഗളൂരു: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് സിർവാർ പൊലീസ് സ്റ്റേഷനിലെ രണ്ട് ഹെഡ് കോൺസ്റ്റബിൾമാരെയും അത്രയും കോൺസ്റ്റബിൾമാരെയും പൊലീസ് സൂപ്രണ്ട് അരുണാങ്ഷു ഗിരി സസ്‌പെൻഡ് ചെയ്തു. ഹെഡ് കോൺസ്റ്റബിൾമാരായ ഭീംറെഡ്ഡി, വീരേഷ്, കോൺസ്റ്റബിൾമാരായ ദേവരാജ്, നാഗരാജ് എന്നിവർക്കെതിരെയാണ് നടപടി.

ആഗസ്റ്റ് 19 ന് വൈകുന്നേരം മകളെ കാണാതായതിനെത്തുടർന്ന് സിർവാർ പൊലീസ് സ്റ്റേഷനിൽ രക്ഷിതാക്കൾ പരാതി നൽകിയെങ്കിലും ഗൗനിച്ചില്ല . വൈകുന്നേരം ഏഴ് മണിയോടെയാണ് 21കാരിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വിട്ടയച്ചാൽ സംഭവം പുറത്തുപറയുമെന്ന് ഭയന്ന് കൊലപ്പെടുത്തി എന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rape case, police officer suspended for misconduct
Next Story