ബലാത്സംഗ കേസ്; തിമറോഡിയെ നാടുകടത്താനുള്ള ഉത്തരവ് ഹൈകോടതി റദ്ദാക്കി
text_fieldsബംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ധർമസ്ഥല ‘സൗജന്യ മൂവ്മെന്റ്’ ചെയർമാൻ മഹേഷ് ഷെട്ടി തിമറോഡിയെ ഒരു വർഷത്തേക്ക് റായ്ച്ചൂർ ജില്ലയിലെ മാൻവി താലൂക്കിലേക്ക് നാടുകടത്താനുള്ള പുത്തൂർ അസി. കമീഷണർ സ്റ്റെല്ലെ വർഗീസിന്റെ സെപ്റ്റംബർ 18ലെ ഉത്തരവ് കർണാടക ഹൈകോടതി തിങ്കളാഴ്ച റദ്ദാക്കി.
2012ൽ ധർമസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പി.യു കോളജ് വിദ്യാർഥിനി സൗജന്യയുടെ(17) രക്ഷിതാക്കൾക്ക് നീതി ആവശ്യപ്പെട്ട് തിമറോഡി നയിക്കുന്ന ആക്ഷൻ കമ്മിറ്റി ധർമസ്ഥലക്കെതിരെ പോരാട്ടത്തിലാണ്. എ.സിയുടെ ഉത്തരവിനെ ചോദ്യംചെയ്ത് തിമറോഡി ഹൈകോടതിയിൽ സമർപ്പിച്ച റിട്ട് ഹരജി ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് പരിഗണിച്ചു. ഹരജി ഭാഗികമായി അംഗീകരിച്ച ജഡ്ജി പുറത്താക്കൽ ഉത്തരവ് റദ്ദാക്കി. കേസ് പുതുതായി പരിഗണിച്ച് ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാൻ എ.സിയോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

