Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎസ്.ഐയുടെ സസ്പെൻഷൻ...

എസ്.ഐയുടെ സസ്പെൻഷൻ ആവശ്യപ്പെട്ട് അഭിഭാഷകർ തെരുവിൽതന്നെ

text_fields
bookmark_border
എസ്.ഐയുടെ സസ്പെൻഷൻ ആവശ്യപ്പെട്ട് അഭിഭാഷകർ തെരുവിൽതന്നെ
cancel
camera_alt

രാ​മ​ന​ഗ​ര ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഓ​ഫി​സ് പ​രി​സ​ര​ത്ത് അ​ഭി​ഭാ​ഷ​ക​ർ ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ പ്ര​തി​ഷേ​ധം

ബം​ഗ​ളൂ​രു: രാ​മ​ന​ഗ​ര ഐ​ജു​രു പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ത​ൻ​വീ​ർ ഹു​സൈ​നെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​മ​ന​ഗ​ര​യി​ലെ അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി ബ​ഹി​ഷ്ക​രി​ച്ച് ചൊ​വ്വാ​ഴ്ച​യും ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഓ​ഫി​സ് മാ​ർ​ച്ച് ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​റെ നേ​രം ഡി.​സി അ​വി​നാ​ഷ് മേ​നോ​ൻ രാ​ജേ​ന്ദ്ര​നെ ഓ​ഫി​സി​ൽ​നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​ൻ വി​ടാ​തെ ര​ണ്ട് ക​വാ​ട​ങ്ങ​ളും ത​ട​ഞ്ഞി​രു​ന്നു. 40 അ​ഭി​ഭാ​ഷ​ക​ർ​ക്കെ​തി​രെ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച എ​സ്.​ഐ കേ​സ് ചു​മ​ത്തി​യി​രു​ന്നു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്യാ​ൻ​വാ​പി മ​സ്ജി​ദി​ൽ പൂ​ജ ന​ട​ത്താ​നും അ​നു​മ​തി ന​ൽ​കി വി​ധി പ്ര​സ്താ​വി​ച്ച വാ​രാ​ണ​സി ജി​ല്ല ജ​ഡ്ജി​യെ ആ​ർ.​എ​സ്.​എ​സ് പാ​ദ​സേ​വ​ക​ൻ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റി​ട്ട രാ​മ​ന​ഗ​ര ജി​ല്ല​യി​ലെ അ​ഭി​ഭാ​ഷ​ക​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളാ​ണ് അ​ഭി​ഭാ​ഷ​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന​തി​ൽ ക​ലാ​ശി​ച്ച​ത്.

രാ​മ​ന​ഗ​ർ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നും എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഐ​ജൂ​ർ സ്വ​ദേ​ശി ചാ​ന്ദ് പാ​ഷ​യെ​യാ​ണ് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ബി.​എം. ശ്രീ​നി​വാ​സ​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ഗ്രൂ​പ്പു​ക​ളി​ലും പോ​സ്റ്റ് പ്ര​ച​രി​ച്ച​തോ​ടെ ബാ​ർ അ​സോ​സി​യേ​ഷ​ൻ യോ​ഗം ചേ​ർ​ന്നാ​ണ് അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​യ പാ​ഷ​ക്കെ​തി​രെ പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​ഡ്വ. ശ്രീ​നി​വാ​സ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

തെ​റ്റാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പാ​ഷ​ക്കെ​തി​രെ ന​ട​ത്തു​ന്ന നീ​ക്ക​ത്തി​ൽ​നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബാ​ർ അ​സോ​സി​യേ​ഷ​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കാ​ൻ ചെ​ന്ന രാ​മ​ന​ഗ​ര​യി​ലെ വ്യാ​പാ​രി റ​ഫീ​ഖ് ഖാ​നെ​യും ഒ​പ്പ​മു​ള്ള​വ​രെ​യും അ​ഭി​ഭാ​ഷ​ക​ർ ആ​ക്ര​മി​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഗ്യാ​ൻ​വാ​പി​യി​ലേ​ത് പ​ള്ളി അ​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട അ​ഭി​ഭാ​ഷ​ക​ർ മ​ത​ത്തി​ന്റെ പേ​രി​ൽ അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. ഈ ​പ​രാ​തി​യി​ൽ 40 അ​ഭി​ഭാ​ഷ​ക​രെ പ്ര​തി​ചേ​ർ​ത്ത് ഐ​ജൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ത​ൻ​വീ​ർ ഹു​സൈ​ൻ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ന​ട​ന്ന അ​ഭി​ഭാ​ഷ​ക മാ​ർ​ച്ചി​ന് സു​പ്രീം​കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ആ​ദ​ർ​ശ് അ​ഗ​ർ​വാ​ൾ, ബം​ഗ​ളൂ​രു അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് വി​ശാ​ൽ ര​ഘു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ഭി​ഭാ​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ന് സാ​മു​ദാ​യി​ക നി​റ​മു​ള്ള​തി​നാ​ൽ രാ​മ​ന​ഗ​ര​യി​ൽ 900 പൊ​ലീ​സു​കാ​രെ പ്ര​ത്യേ​കം വി​ന്യ​സി​ച്ചു. എ​സ്.​പി, ര​ണ്ട് എ.​എ​സ്.​പി​മാ​ർ, മൂ​ന്ന് ഡി​വൈ.​എ​സ്.​പി​മാ​ർ, 13 സി.​ഐ​മാ​ർ, 45 എ​സ്.​ഐ​മാ​ർ, 60 എ.​എ​സ്.​ഐ​മാ​ർ എ​ന്നി​വ​ർ പൊ​ലീ​സ് സേ​ന​യെ ന​യി​ച്ചു.എ​സ്.​ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധം ബു​ധ​നാ​ഴ്ച ബം​ഗ​ളൂ​രു വി​ധാ​ൻ സൗ​ധ​യി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി; രാ​ഷ്ട്രീ​യ​ക്ക​ളി​യെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി

ബം​ഗ​ളൂ​രു: രാ​മ​ന​ഗ​ര​യി​ൽ അ​ഭി​ഭാ​ഷ​ക​ർ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധം മു​ൻ​മു​ഖ്യ​മ​ന്ത്രി ജെ.​ഡി.​എ​സ് നേ​താ​വ് എ​ച്ച്.​ഡി. കു​മാ​ര സ്വാ​മി ചൊ​വ്വാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചു. രാ​മ​ന​ഗ​ര​യി​ൽ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​ത്, ആ​യി​ര​ക്ക​ണ​ക്കി​ന് അ​ഭി​ഭാ​ഷ​ക​ർ പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്. സ​ർ​ക്കാ​ർ അ​റി​ഞ്ഞ ഭാ​വം ന​ടി​ക്കു​ന്നി​ല്ല -സ്വാ​മി പ​റ​ഞ്ഞു.

രാ​മ​ന​ഗ​ര​യി​ൽ ന​ട​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ​ക്ക​ളി​യ​ല്ലാ​തൊ​ന്നു​മ​ല്ലെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി. ​ശി​വ​കു​മാ​ർ സ​ഭ​യി​ൽ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ എ​ല്ലാം അ​റി​യു​ന്നു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് പൊ​ലീ​സി​നെ വി​ന്യ​സി​ച്ച​ത്. ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ നി​യ​മം അ​ഭി​ഭാ​ഷ​ക​രെ​യും തേ​ടി​യെ​ത്തും -ഉ​പ​മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramanagara Aijuru Police StationSub Inspector Tanveer Hussain
News Summary - Ramanagara Aijuru Police Station Sub Inspector Tanveer Hussain
Next Story