രാമലിംഗ റെഡ്ഡി ജലസേചനവകുപ്പ് ചുമതല ഏറ്റെടുത്തു
text_fieldsരാമലിംഗ റെഡ്ഡി
ബംഗളൂരു: രാമലിംഗ റെഡ്ഡി ജലസേചന വകുപ്പ് ചുമതല ഏറ്റെടുത്തു. തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി അവലോകന യോഗം ചേര്‍ന്നു. ജലസേചന വകുപ്പിൽ മന്ത്രിയായി തുടരുമെന്നും ഗ്രേറ്റർ ബംഗളൂരു വികസന വകുപ്പ് ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.കെ. ശിവകുമാറിന്‍റെ നേതൃത്വത്തില്‍ മന്ത്രിസഭ നിലവില്‍വന്ന് രണ്ടു ദിവസത്തിനുശേഷം അപ്രതീക്ഷിതമായാണ് റെഡ്ഡി രാജിവെച്ചത്. ഡി.കെ. വാഗ്ദാനം ചെയ്ത ബംഗളൂരു വികസന വകുപ്പ് നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു രാജി.
ശനിയാഴ്ച മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും കോൺഗ്രസ് നേതൃത്വവുമായും നടത്തിയ മാരത്തണ്‍ ചർച്ചകൾക്ക് ശേഷം മന്ത്രിസഭയിൽ തുടരാൻ അദ്ദേഹം സമ്മതിക്കുകയായിരുന്നു. മുഖ്യമന്ത്രി തന്‍റെ രാജി നിരസിച്ചു. ഹൈകമാന്‍ഡിന് മുമ്പാകെ തന്‍റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പങ്കുവെച്ചുവെന്നും ചുമതലയേറ്റ ശേഷം തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് റെഡ്ഡി പറഞ്ഞു.
തനിക്കു മറ്റു വകുപ്പുകള്‍ ഒന്നും വേണ്ടെ. ബംഗളൂരു വികസന വകുപ്പ് ആവശ്യപ്പെടില്ല. അതൊരു അടഞ്ഞ അധ്യായമാണ്. നേരത്തേ ആവശ്യപ്പെട്ടിരുന്നില്ല. മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നെങ്കിലും പോർട്ട്ഫോളിയോ വിഭജന സമയത്ത് നൽകിയില്ല. പിന്നീട് അതൊരു പ്രശ്നമായി മാറി. ഇപ്പോൾ ആ പോർട്ട്ഫോളിയോ നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽപോലും തനിക്ക് അത് ആവശ്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

