റമദാനെ സത് കർമങ്ങൾക്കായി ഉപയോഗപ്പെടുത്തണം
text_fieldsബി.ടി.എം തഖ് വാ ഇസ്ലാമിക് സ്റ്റഡി സെന്റർ സംഘടിപ്പിച്ച റമദാൻ മുന്നൊരുക്കം പരിപാടി എൻ.എ ഹാരിസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: റമദാനെ വരവേൽക്കാൻ വിശ്വാസികൾ തയാറാവണമെന്ന് പ്രഭാഷകനായ സിംസാറുൽഹഖ് ഹുദവി പറഞ്ഞു. ആത്മസംസ്കരണത്തിനായി കൈവന്ന സന്ദർഭം പാപമോചനത്തിനായി യാചിച്ചും വിശുദ്ധഗ്രന്ഥം പാരായണം ചെയ്തും സത്കർ മങ്ങളിൽ വ്യാപൃതരായും ഉപയോഗപ്പെടുത്താൻ വിശ്വാസി സമൂഹം ജാഗ്രത പുലർത്തണം.
എങ്കിലേ ജീവിത ലക്ഷ്യം നേടാനാകുവെന്നും അദ്ദേഹം പറഞ്ഞു. ബി.ടി.എം. തഖ്വാ ഇസ്ലാമിക് സ്റ്റഡി സെന്റർ നേതൃത്വത്തിലുള്ള ബി.ടി.എം മസ്ജിദുൽ തഖ്വാ കമ്മിറ്റി ടൗൺ ഹാളിൽ നടത്തിയ ‘റമദാൻ മുന്നൊരുക്കം’ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായായിരുന്നു അദ്ദേഹം.
എൻ. എ ഹാരിസ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് തങ്ങൾ അധ്യക്ഷത വഹിച്ചു. ‘റമദാൻ മുന്നൊരുക്കം’ വിഷയത്തിൽ അഹ്മദ് കബീർ ബാഖവി ആമുഖ പ്രഭാഷണം നടത്തി. എം. എം.എ പ്രസിഡന്റ് ഡോ. എൻ.എ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. ശറഫുദ്ധീൻ ഹുദവി പ്രാർഥനക്ക് നേതൃതം നൽകി.
ലത്തീഫ് ഹാജി, സിറാജ് ടി. സി, ഉസ്മാൻ അനുഗ്രഹ, എം കെ നൗഷാദ്, കെ എച്ച് ഫാറൂഖ്, സി. പി. സദഖത്തുല്ല, വിഎം. ജമാൽ, അസ്ലം ഫൈസി, വിസി. കരീം ഹാജി, സലിം, മുസ്തഫ ഹുദവി, ഷംസുദീൻ കൂടാളി, സാദിക്ക്, ഷമീർ കെ, ഫൈസൽ അക്യുറ, ഇർഷാദ് കണ്ണവം, സിറാജ് ഹാജി, റംഷി ടെസ്റ്റി, ലത്തീഫ് യു. എന്നിവർ സംബന്ധിച്ചു. താഹിർ മിസ്ബാഹി സ്വാഗതവും റിയാസ് മടിവാള നന്ദിയും പറഞ്ഞു.