റമദാൻ: വിപുല സഹായ സേവന പദ്ധതികളുമായി എം.എം.എ
text_fieldsബംഗളൂരുവിൽ നടന്ന എം.എം.എ പ്രവർത്തക സമിതി യോഗം
ബംഗളൂരു: റമദാൻ മാസത്തിൽ നഗരത്തിൽ പ്രയാസമനുഭവിക്കുന്നവർക്കായി വിവിധ സഹായസേവന പ്രവൃത്തികൾ നടത്തുമെന്ന് ബാംഗ്ലൂർ മലബാർ മുസ്ലിം അസോസിയേഷൻ (എം.എം.എ) പ്രവർത്തക സമിതി യോഗം.
ഇതിന്റെ ഭാഗമായി അർഹരായ കുടുംബങ്ങൾക്ക് ഒരു മാസം കഴിക്കാനുള്ള ഭക്ഷ്യസാധനങ്ങളടങ്ങിയ കിറ്റുകൾ പത്ത് ദിവസത്തിനകം വിതരണം ചെയ്യും. ഈ വർഷം രണ്ടായിരത്തോളം കിറ്റുകൾ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് അറിയിച്ചു. അർഹരെ കണ്ടെത്താൻ സർവേ നടത്തി മുൻകൂട്ടി ടോക്കൺ നൽകിയാണ് കിറ്റുകൾ വിതരണം ചെയ്യുകയെന്ന് ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു. ആദ്യഘട്ട വിതരണം വ്യാഴാഴ്ച ക്രസന്റ് സ്കൂളിൽ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്യും.
ഡബിൾ റോഡ് ശാഫി മസ്ജിദ്, മോത്തീ നഗർ, ആസാദ് നഗർ, തിലക് നഗർ, മൈസൂർ റോഡ് കർണാടക മലബാർ സെന്റർ തുടങ്ങിയ കേന്ദ്രങ്ങളിൽ നോമ്പുതുറക്കാനും മറ്റുമുള്ള സൗകര്യം ഏർപ്പെടുത്തും. ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കും. പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സി.എം. മുഹമ്മദ് ഹാജി, ഫരീക്കോ മമ്മു ഹാജി, അഡ്വ. പി. ഉസ്മാൻ, അഡ്വ. ശക്കീൽ അബ്ദുറഹ്മാൻ, കെ.സി. അബ്ദുൽ ഖാദർ, ശംസുദ്ദീൻ കൂടാളി, ടി.പി. മുനീറുദ്ദീൻ, വി.സി. കരീം, ഹാജി, സി.എൽ. ആസിഫ്, ടി.സി. ശബീർ, ഈസ, അയാസ്, ഹാരിസ് കൊല്ലത്തി, ജമാൽ, സിദ്ദീഖ് തങ്ങൾ എന്നിവർ സംസാരിച്ചു. ടി.സി. സിറാജ് സ്വാഗതവും കെ.എച്ച്. ഫാറൂഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

