റമദാൻ സംഗമം മാർച്ച് 16ന്
text_fieldsബംഗളൂരു: ബംഗളുരു മലയാളികളുടെ വാർഷിക സംഗമമായ റമദാൻ സംഗമം അടുത്തവർഷം മാർച്ച് 16ന് പാലസ് ഗ്രൗണ്ടിൽ വെച്ച് നടക്കും. റമദാൻ സംഗമംജനറൽ കൺവീണറായി ഷംസീർ വടകരയെ ജമാഅത്തെ ഇസ്‌ലാമി കേരള ബംഗളുരു മേഖലാ സമിതി തെരഞ്ഞെടുത്തു. കേരളത്തിൽ നിന്നും ബഗളുരുവിൽ നിന്നും പ്രമുഖർ പങ്കെടുക്കും.
ജമാഅത്തെ ഇസ്‍ലാമി ബംഗളുരു മേഖലാ പ്രസിഡന്റ് അബ്ദുൽ റഹീം, ജനറൽ സെക്രട്ടറി ഷബീർ കൊടിയത്തൂർ, വൈസ് പ്രസിഡന്റുമാരായ എൻ. ഷംലി, ഷമീർ മുഹമ്മദ്, സംഘടനാ സെക്രട്ടറി യൂനുസ് ത്വയ്യിബ്, പി.ആർ. സെക്രട്ടറി സി.പി. ഷാഹിർ, ദഅവാ സെക്രട്ടറി എം.പി. സഹൽ, തർബിയ്യ സെക്രട്ടറി സഹല മൊയ്‌തു, ഫിനാൻസ് സെക്രട്ടറി സാബു ഷഫീക്, മലർവാടി കോർഡിനേറ്റർ ഫവാസ്, ഹ്യൂമൻ റിസോഴ്സ് സെക്രട്ടറി കെ.എം. അനീസ് എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

