റമദാൻ പ്രഭാഷണ പരിപാടി
text_fieldsബംഗളൂരു ടൗൺ ഹാളിൽ നടക്കുന്ന റമദാൻ പ്രഭാഷണ പരിപാടിയുടെ പ്രചാരണ മഹല്ല് പര്യടനം തുടങ്ങിയപ്പോൾ
ബംഗളൂരു: മാർച്ച് 17ന് ബംഗളൂരു ടൗൺ ഹാളിൽ ബി.ടി.എം തഖ്വ ഇസ്ലാമിക് സെന്റർ നടത്തുന്ന റമദാൻ പ്രഭാഷണ പരിപാടിയുടെ പ്രചാരണാർഥം മഹല്ല് പര്യടനം തുടങ്ങി.
കബീർ ബാഖവി, സിംസാറുൽ ഹഖ് ഹുദവി തുടങ്ങിയ പ്രമുഖരാണ് പ്രഭാഷണം നടത്തുന്നത്.
എം.എം.എ ഡബിൾ റോഡ് ഷാഫി മസ്ജിദിൽ നടന്ന പരിപാടി ഡോ. എൻ.എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.എം.എ സെക്രട്ടറി സിറാജ് ടി.സി ആധ്യക്ഷത വഹിച്ചു. താഹിർ മിസ്ബാഹി വിഷയം അവതരിപ്പിച്ചു.
മുഹമ്മദ് മൗലവി, റിയാസ് മടിവാള, എ.ബി ബഷീർ ഹാജി, ഷംസുദ്ദീൻ കൂടാളി, സലീം സി.എ, ദാവൂദ് എഫ്.എം, മനാഫ്, സുബൈർ, സിറാജ് ഹുദവി എന്നിവർ സംബന്ധിച്ചു.

