‘സകാത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗം’
text_fieldsഎം.എം.എ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ കിറ്റ് വിതരണ ഉദ്ഘാടന ചടങ്ങിൽ
പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് സംസാരിക്കുന്നു
ബംഗളൂരു: സകാത് നൽകുന്നത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്നും സകാത് നൽകുന്നതിലൂടെ സമ്പന്നരുടെ സമ്പത്ത് സംസ്കരിച്ചെടുക്കലാണെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ.എൻ.എ. മുഹമ്മദ് ഉണർത്തി.
മലബാർ മുസ്ലിം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൈസൂർ റോഡ് സ്കൂളിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെഗാ കിറ്റ് വിതരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനറൽ സെക്രട്ടറി ടി.സി. സിറാജ്, വൈസ് പ്രസിഡന്റ് അഡ്വ. പി ഉസ്മാൻ, ട്രഷറർ കെ.എച്ച്. ഫാറൂഖ്, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് തൻവീർ, അഡ്വ. ഷക്കീർ അബ്ദുറഹ്മാൻ, സെക്രട്ടറിമാരായ കെ.സി. അബ്ദുൽ ഖാദർ, പി.എം. ലത്തീഫ് ഹാജി, ഷംസുദ്ദീൻ കൂടാളി, പി.എം. മുഹമ്മദ് മൗലവി, വി.സി. കരീം ഹാജി, പ്രവർത്തകസമിതി അംഗങ്ങളായ വൈക്കിങ് മൂസ, സിദ്ദീഖ് തങ്ങൾ, കെ. മൊയ്തീൻ, ഷംസുദ്ദീൻ അനുഗ്രഹ, എ.കെ. കബീർ, സുബൈർ കായക്കൊടി, കെ.എം. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.

