Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightറമദാൻ സംഗമം 23:...

റമദാൻ സംഗമം 23: സ്വാഗതസംഘമായി

text_fields
bookmark_border
റമദാൻ സംഗമം 23: സ്വാഗതസംഘമായി
cancel
camera_alt

ഏ​പ്രി​ൽ ര​ണ്ടി​ന് ന​ട​ക്കു​ന്ന റ​മ​ദാ​ൻ സം​ഗ​മം 23ന്‍റെ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണ

യോ​ഗ​ത്തി​ൽ അ​ഡ്വ. ഉ​സ്​​മാ​ൻ സം​സാ​രി​ക്കു​ന്നു

ബംഗളൂരു: ഏപ്രിൽ രണ്ടിന് പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിൽ നടക്കുന്ന റമദാൻ സംഗമം 23ന്‍റെ സ്വാഗതസംഘം രൂപവത്കരിച്ചു. ‘വിശ്വാസി, കുടുംബം, സമൂഹം’ എന്ന കാമ്പയിൻ പ്രമേയത്തിൽ നഗരത്തിന്‍റെ വിവിധഭാഗങ്ങളിൽ നടക്കുന്ന ചർച്ചാസംഗമങ്ങളുടെ സമാപനമായാണ് റമദാൻ സംഗമം നടക്കുക.

കഴിഞ്ഞ 23 വർഷമായി നടന്നുവരുന്ന ബംഗളൂരു മലയാളികളുടെ ഏറ്റവും വലിയ ഇഫ്താർ കൂട്ടായ്മയാണ് റമദാൻ സംഗമം. കോവിഡ് കാലയളവിൽ ഓൺലൈനിലൂടെയും അതിന്‍റെ തുടർച്ച കാത്തുസൂക്ഷിക്കുവാൻ കഴിഞ്ഞിരുന്നു.

സ്വാഗതസംഘം ഭാരവാഹികൾ: ഹസൻ പൊന്നൻ, അഡ്വ. ഉസ്മാൻ, സി. എം. മുഹമ്മദ്, ഷെരീഫ് കോട്ടപ്പുറം എന്നിവർ മുഖ്യ രക്ഷാധികാരികളാണ്. വി. പി. അബ്ദുല്ല (ഫൈനാൻസ്), അഡ്വ. ഉസ്മാൻ (നഗരി), ഫൈസൽ ഉസ്മാൻ, ഷരീഫ സി. എം. (ഭക്ഷണം), ആഷിക് (പബ്ലിസിറ്റി), സാബു ഷെഫീഖ്, അൻവർ വി. സി. ടി (പ്രോഗ്രാം), മഷൂദ്, നിലൂഫർ (റിസപ്ഷൻ), ഹസൻകോയ (വളന്റിയർ) തുടങ്ങിയവരെ വിവിധ വകുപ്പ് തലവന്മാരായി തെരഞ്ഞെടുത്തു.

ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല പ്രസിഡന്‍റ് റഹീം കോട്ടയം അധ്യക്ഷതവഹിച്ചു. ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ ഹസൻ പൊന്നൻ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. ഉസ്മാൻ, ഷാഹിന ലത്വീഫ്, അസ് ലം, ഹംസക്കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan Gathering 23
News Summary - Ramadan Gathering 23
Next Story