രാമൻ ഞങ്ങളുടെ കുടുംബദേവൻ; ഞാൻ രാമഭക്തൻ -കോൺഗ്രസ് എം.എൽ.എ ഇഖ്ബാൽ ഹുസൈൻ
text_fieldsഇഖ്ബാൽ ഹുസൈൻ
ബംഗളൂരു: രാമൻ തങ്ങളുടെ കുടുംബദേവനാണെന്നും താൻ രാമഭക്തനാണെന്നുമുള്ള പ്രസ്താവനയുമായി കർണാടകയിലെ കോൺഗ്രസ് എം.എൽ.എ ഇഖ്ബാൽ ഹുസൈൻ. രാമനഗരിയിൽനിന്നുള്ള എം.എൽ.എയാണ് ഇഖ്ബാൽ ഹുസൈൻ. ഞാൻ രാമഭക്തനാണെന്ന് നേരത്തേ പറഞ്ഞതാണ്. ഞാൻ എല്ലാ ദൈവങ്ങളെയും ഉൾക്കൊള്ളുകയും ആരാധിക്കുകയും ചെയ്യുന്നു. അതിനെക്കുറിച്ച് രണ്ടാമതൊരു വിചാരമില്ല.
ചെറുപ്പകാലം തൊട്ട് സരസ്വതിയെയും ലക്ഷ്മിയെയും ഗണേശനെയും രാമനെയും ആരാധിക്കുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളിൽനിന്നുള്ളവരെയും ചേർത്ത് രാമോത്സവം വലിയ ആഘോഷമായി കൊണ്ടാടുമെന്നും പക്ഷേ, അത് മതേതര രീതിയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി അയോധ്യയിലെ രാമക്ഷേത്ര ചടങ്ങിനെക്കുറിച്ച് പരാമർശിക്കവെ, ചിലർ രാഷ്ട്രീയനേട്ടത്തിനായി പലതും ചെയ്യുന്നെന്നും ജനങ്ങളെ ഭിന്നിപ്പിക്കാൻ ദൈവത്തെയും മതത്തെയും കോൺഗ്രസ് ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാമദേവനടക്കം ഞങ്ങൾ എല്ലാ ദൈവങ്ങളെയും ആരാധിക്കുന്നു. അവർക്കത് (ബി.ജെ.പി) പുതിയ കാര്യമായിരിക്കാം. രാമൻ ഞങ്ങളുടെ കുടുംബദൈവമാണ്. ഞങ്ങൾക്ക് പൂജാമുറിതന്നെയുണ്ട്. അവർ രാമനെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നു. ഞങ്ങളങ്ങനെയല്ല- ഇഖ്ബാൽ ഹുസൈൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

