Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightരാ​ജ വേ​ണു​ഗോ​പാ​ൽ...

രാ​ജ വേ​ണു​ഗോ​പാ​ൽ നാ​യി​ക് എം.​എ​ൽ.​എ​യാ​യി ചു​മ​ത​ല​യേ​റ്റു

text_fields
bookmark_border
Raja Venugopal Naik,
cancel
camera_alt

വി​ധാ​ൻ സ​ഭ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ൺ​ഗ്ര​സി​ന്റെ പു​തി​യ എം.​എ​ൽ.​എ രാ​ജ വേ​ണു​ഗോ​പാ​ൽ നാ​യി​ക് സ്പീ​ക്ക​ർ

യു.​ടി. ഖാ​ദ​ർ മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: സു​ർ​പു​ർ (ഷൊ​റാ​പു​ർ) നി​യോ​ജ​ക മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി രാ​ജ വേ​ണു​ഗോ​പാ​ൽ നാ​യി​ക് എം.​എ​ൽ.​എ​യാ​യി ചു​മ​ത​ല​യേ​റ്റു. വി​ധാ​ൻ സ​ഭ ഒ​ന്നാം നി​ല​യി​ലെ 106ാം മു​റി​യി​ൽ ചൊ​വ്വാ​ഴ്ച ന​ട​ന്ന ച​ട​ങ്ങി​ൽ സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​റി​ന് മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​യാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. പു​തി​യ എം.​എ​ൽ.​എ​ക്ക് സ്പീ​ക്ക​ർ ആ​ശം​സ നേ​ർ​ന്നു.

മ​ന്ത്രി ശ​ര​ണ​ബ​സ​പ്പ ദ​ർ​ശ​നാ​പു​ര, എം.​എ​ൽ.​എ​മാ​രാ​യ ബി.​ബി. ചി​മ്മ​ന​ക​ട്ടെ, അ​ല്ല​മ പ്ര​ഭു പാ​ട്ടീ​ൽ, ജ​ഗ​ദേ​വ ഗു​ട്ടേ​ദാ​ർ, എം.​പി. കു​മാ​ർ നാ​യി​ക്, നി​യ​മ​നി​ർ​മാ​ണ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി എം.​കെ. വി​ശാ​ലാ​ക്ഷി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി. 2023 മേ​യി​ൽ ന​ട​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​ർ​പൂ​രി​ൽ​നി​ന്ന് വി​ജ​യി​ച്ച കോ​ൺ​ഗ്ര​സി​ന്റെ രാ​ജ വെ​ങ്ക​ട​പ്പ നാ​യി​കി​ന്റെ (64) നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് സു​ർ​പൂ​രി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. നാ​ലു​ത​വ​ണ എം.​എ​ൽ.​എ​യാ​യ മു​തി​ർ​ന്ന നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ വെ​ങ്ക​ട​പ്പ നാ​യി​കി​ന്റെ മ​ക​ൻ രാ​ജ വേ​ണു​ഗോ​പാ​ൽ നാ​യി​കി​നെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​പ്പോ​ൾ ന​ര​സിം​ഹ നാ​യി​ക് എ​ന്ന രാ​ജു ഗൗ​ഡ​യെ​യാ​ണ് ബി.​ജെ.​പി നി​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​വും ന​ര​സിം​ഹ നാ​യി​ക് ത​ന്നെ​യാ​യി​രു​ന്നു ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി. അ​ന്ന് കാ​ൽ​ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടി​നാ​ണ് രാ​ജ വെ​ങ്ക​ട​പ്പ നാ​യി​കി​നോ​ട് തോ​റ്റ​തെ​ങ്കി​ൽ മ​ക​ൻ രാ​ജ വേ​ണു​ഗോ​പാ​ൽ നാ​യി​കി​നോ​ട് 18,320 വോ​ട്ടി​നും അ​ടി​യ​റ​വ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Raja Venugopal NaikSurpur Constituency
News Summary - Raja Venugopal Naik appointed as MLA
Next Story