ആശ്വാസ മഴക്കൊപ്പം ആലിപ്പഴ വർഷവും
text_fieldsമംഗളൂരു: ദക്ഷിണ കന്നടക്ക് വേനൽച്ചൂടിൽനിന്ന് നേരിയ ആശ്വാസമായി മഴ പെയ്തു. ജില്ലയുടെ ചില ഭാഗങ്ങളിൽ നേരിയ ആലിപ്പഴ വർഷവും ഇടിമിന്നലും ഉണ്ടായി. ദക്ഷിണ കന്നടയിൽ രണ്ട് ദിവസം കൂടി മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
പുത്തൂർ നഗരത്തിൽ മിതമായ മഴ വർഷിച്ചു. താലൂക്കിന്റെ മറ്റു ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. ബെൽത്തങ്ങാടി താലൂക്കിലെ മുണ്ടജെ, ഉജിരെ, കക്കിഞ്ചെ, നഡ, ധർമസ്ഥല എന്നിവിടങ്ങളിൽ കനത്ത മഴയും കാറ്റും ഉൾപ്പെടെയുള്ള ആലിപ്പഴ വർഷവുമുണ്ടായി. കനത്ത കാറ്റിലും മഴയിലും 30 ലധികം വൈദ്യുതി തൂണുകൾ കടപുഴകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

