മഴ: അമിത്ഷായുടെ ദേവനഹള്ളിയിലെ റോഡ് ഷോ റദ്ദാക്കി
text_fieldsബംഗളൂരു: വെള്ളിയാഴ്ച വൈകീട്ട് പെയ്ത മഴയെ തുടർന്ന് ബി.ജെ.പി ദേവനഹള്ളിയിലെ വിജയപുരയിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമിത് ഷാ ദേവനഹള്ളിയിലെ റാലിക്കുശേഷം ബംഗളൂരുവിലേക്ക് തിരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ, മഴയെ തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു. കോൺഗ്രസിന്റെ കെ.എച്ച്. മുനിയപ്പക്കെതിരെ മുനിഷാമപ്പയെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കിയത്. വിമാനത്താവളത്തിൽനിന്ന് നേരെ ബംഗളൂരുവിലെ ഹോട്ടലിലേക്ക് തിരിച്ച അമിത് ഷാ കർണാടകയിലെ നേതാക്കളുമായി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തും. ജഗദീഷ് ഷെട്ടാറും ലക്ഷ്മൺ സവാദിയും ബി.ജെ.പി വിട്ടതിനെ തുടർന്ന് പാർട്ടിക്കേറ്റ തിരിച്ചടി പ്രതിരോധിക്കാൻ തന്ത്രങ്ങൾ ആസൂത്രണം ചെയ്യും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

