സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പ്
text_fieldsബംഗളൂരു: ഫെംഗല് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില് കര്ണാടകയില് ചൊവ്വാഴ്ച ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐ.എം.ഡി) അറിയിച്ചു. ബംഗളൂരു ഉള്പ്പെടെയുള്ള കര്ണാടകയുടെ വിവിധ ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു.
ബംഗളൂരു നഗരത്തിലെ ശരാശരി താപനില 20.6 ഡിഗ്രി സെല്ഷ്യസായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കര്ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെ.എസ്.എന്.ഡി.എം.സി) അറിയിച്ചു. ഉത്തര കന്നഡ, ചിക്കമഗളൂരു, ചാമരാജനഗര്, ഉഡുപ്പി, ബെളഗാവി, ദക്ഷിണ കന്നഡ, ഹാസന്, കുടക്, ശിവമൊഗ്ഗ എന്നിവിടങ്ങളില് ചൊവ്വാഴ്ച ഇടിമിന്നലോടുകൂടി കനത്ത മഴക്കും വടക്കന് ഉള്പ്രദേശങ്ങളില് മിതമായ മഴക്കും സാധ്യതയുണ്ടെന്ന് കെ.എസ്.എന്.ഡി.എം.സി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

