ബംഗളൂരുവിൽ 23 വരെ മഴ തുടരും
text_fieldsബംഗളൂരു: നഗരത്തിൽ ഈ മാസം 23 വരെ മഴ തുടരും. വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗളൂരു സിറ്റി, ബംഗളൂരു റൂറൽ, ചിക്കബെല്ലാപ്പൂർ, കോലാർ, തുംകൂർ ജില്ലകളിൽ കനത്ത മഴയുണ്ടാകും. ശിവമോഗ, ദാവൻഗരെ, ചിത്രദുർഗ, ചിക്കമഗളൂരു, ബെല്ലാരി, യാദ്ഗിരി, റായ്ച്ചൂർ, കോപ്പൽ, കലബുറഗി, ഹാവേരി, ഗദഗ്, ധാർവാഡ്, ബെൽഗാം, ബാഗൽകോട്ട്, ഉത്തര കന്നട, ദക്ഷിണ കന്നട, ഉഡുപ്പി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഹാസൻ, കുടക്, മണ്ഡ്യ, മൈസൂരു, രാംനഗർ, വിജയനഗർ, വിജയപൂർ, ബിദർ എന്നിവിടങ്ങളിൽ മഴ ലഭിക്കും. ജി.കെ.വി.കെ, കുന്താപുരം, യാദ്വാഡ, നാമഘട്ട, ബെല്ലൂർ, ഗുബ്ബി, ധാർവാഡ്, കലബുറഗി, റോയൽപാഡ്, കുനിഗൽ, ഹലിയാല, അങ്കോള, കാസ്ലെറോക്ക്, മങ്കി, ധാർവാഡ്, ജെവർഗി, ജയപൂർ, ദൊഡ്ഡബല്ലാപൂർ, മധുഗിരി, കുംത, ധർമസ്ഥല, പുത്തൂർ, സദിയപൂർ സെദാബ, ബിലാഗി, മഗഡി എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

