മന്ത്രി സമീർ അഹമ്മദ് ഖാന്റെ സെക്രട്ടറി സർഫറാസ് ഖാന്റെ സ്ഥാപനങ്ങളിൽ റെയ്ഡ്
text_fieldsസമീർ അഹമ്മദ് ഖാൻ
ബംഗളൂരു: ഭവന-ന്യൂനപക്ഷ മന്ത്രി സമീർ അഹമ്മദ് ഖാന്റെ സെക്രട്ടറി സർദാർ സർഫറാസ് ഖാനുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളിൽ ലോകായുക്ത ഉദ്യോഗസ്ഥർ ബുധനാഴ്ച ഒരേസമയം റെയ്ഡ് നടത്തി. അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി ബന്ധപ്പെട്ടാണ് പരിശോധന. നിലവിൽ ഭവന വകുപ്പിൽ നിയമിതനായ സർഫറാസ് ഖാൻ വരുമാന സ്രോതസ്സുകളിൽനിന്ന് വ്യത്യസ്തമായി സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസ് നേരിടുന്നുണ്ട്. ബുധനാഴ്ച പുലർച്ചെ മുതൽ 50ലധികം ലോകായുക്ത ഉദ്യോഗസ്ഥരും ജീവനക്കാരും റെയ്ഡ് നടത്തി.
ഹലസുരുവിലെ വസതി, ബംഗളൂരുവിലും പരിസരത്തുമുള്ള മറ്റ് ആറ് വീടുകൾ, കുടക് ജില്ലയിലെ രണ്ട് കാപ്പിത്തോട്ടങ്ങൾ, എച്ച്.ഡി കോട്ട താലൂക്കിലുള്ള റിസോർട്ട് എന്നിവയുൾപ്പെടെ ആകെ 10 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ലോകായുക്ത പൊലീസ് ഉദ്യോഗസ്ഥർ എല്ലാ സ്ഥലങ്ങളിലെയും രേഖകൾ, സാമ്പത്തിക രേഖകൾ, സ്വത്ത് വിശദാംശങ്ങൾ എന്നിവ പരിശോധിച്ചു. തിരച്ചിൽ വളരെ വൈകിയും തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ലോകായുക്ത പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

