Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനധികൃത ബീഫ് സംസ്കരണ കേന്ദ്രത്തിൽ റെയ്ഡ്; രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
Listen to this Article
മംഗളൂരു: ഇന്ദബെട്ടു ഗ്രാമത്തിലെ ബെദ്രബെട്ടുവിന് സമീപം സ്വകാര്യ റബർ തോട്ടത്തിലെ ഷെഡിൽ പ്രവർത്തിച്ചിരുന്ന അനധികൃത ബീഫ് സംസ്കരണ യൂനിറ്റിൽ ബെൽത്തങ്ങാടി പൊലീസ് റെയ്ഡ് നടത്തി. രണ്ടുപേർ അറസ്റ്റിൽ. 91 കിലോഗ്രാം ബീഫ്, മാംസ സംസ്കരണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.
ബെദ്രബെട്ടുവിലെ അബ്ദുൽ നസീർ (36), മിട്ടബാഗിലു ഗ്രാമത്തിലെ സക്കറിയ (36) എന്നിവരാണ് അറസ്റ്റിലായത്. ഇൻസ്പെക്ടർ സുബ്ബപ്പൂർ മഠത്തിന്റെ നേതൃത്വത്തിൽ എസ്.ഐ എം. ആനന്ദ്, വേണൂർ എസ്.ഐ. ഒമാൻ എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

