Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മംഗളൂരു കോർപറേഷൻ കമീഷണറുടെ വീട്ടിൽ റെയ്ഡ്; 2.77 കോടി പിടിച്ചെടുത്തു

text_fields
bookmark_border
C.L Anand
cancel
camera_alt

സി.എൽ. ആനന്ദ്

മംഗളൂരു: ലോകായുക്ത പൊലീസ് മംഗളൂരു കോർപറേഷൻ കമീഷണർ സി.എൽ. ആനന്ദിന്റെ വീട്ടിലും ഓഫിസിലും പരിശോധന നടത്തി. 2.77 കോടി രൂപ വിലമതിക്കുന്ന അവിഹിത സമ്പാദ്യങ്ങൾ കണ്ടെത്തി. രാവിലെ ആറോടെ കമീഷണറുടെ ഔദ്യോഗിക വസതിയിൽ എത്തിയ സംഘത്തിന്റെ റെയ്ഡ് മണിക്കൂറുകൾ നീണ്ടു.

തുടർന്ന് ഓഫിസിലും പരിശോധന നടത്തി. ആരോപണങ്ങളെ തുടർന്ന് ആനന്ദിനെ കഴിഞ്ഞ വർഷം ജൂൺ 28ന് സർക്കാർ സ്ഥലംമാറ്റിയിരുന്നു. ഈ നടപടിക്കെതിരെ കർണാടക അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ (കെ.എ.ടി) സമീപിച്ചു. സ്ഥലംമാറ്റം റദ്ദാക്കിയായിരുന്നു കെ.എ.ടി ഉത്തരവ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Raid
Next Story