റായ്ച്ചൂർ കാർഷിക സർവകലാശാല ഇനി വാല്മീകി മഹർഷിയുടെ നാമത്തിൽ അറിയപ്പെടും
text_fieldsറായ്ച്ചൂർ കാർഷിക സർവകലാശാല
ബംഗളൂരു: കർണാടകയിലെ റായ്ച്ചൂർ കാർഷിക സർവകലാശാല ഇനി വാല്മീകി മഹർഷിയുടെ നാമത്തിൽ അറിയപ്പെടും. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പേരുമാറ്റം പ്രഖ്യാപിച്ചത്. പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള മുഴുവൻ ഹോസ്റ്റലുകൾക്കും വാല്മീകിയുടെ പേരിടും. കർണാടകയിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന പ്രബല സമുദായമാണ് വാല്മീകി സമുദായം. പട്ടികവർഗ വികസന കോർപറേഷൻ മഹർഷി വാല്മീകിയുടെ പേരിലാണുള്ളത്.
കോർപറേഷനിൽ നടന്ന ഫണ്ട് തിരിമറിക്കേസിൽ സിദ്ധരാമയ്യ സർക്കാർ ആരോപണക്കുരുക്കിലാണ്. അതിനിടെയാണ് നാമകരണ പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

