Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightലിംഗായത്ത്​...

ലിംഗായത്ത്​ കേന്ദ്രങ്ങളിൽ സന്ദർശനവുമായി​ രാഹുൽ

text_fields
bookmark_border
ലിംഗായത്ത്​ കേന്ദ്രങ്ങളിൽ സന്ദർശനവുമായി​ രാഹുൽ
cancel
camera_alt

ഹു​ബ്ബ​ള്ളി​യി​ലെ​ത്തി​യ രാ​ഹു​ൽ ഗാന്ധിയെ ജ​ഗ​ദീ​ഷ്​ ഷെ​ട്ടാ​ർ സ്വീകരിക്കുന്നു

ബം​ഗ​ളൂ​രു: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ൽ ലിം​ഗാ​യ​ത്ത്​ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ന​വും റാ​ലി​യു​മാ​യി കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി. ഞാ​യ​റാ​ഴ്ച ലിം​ഗാ​യ​ത്ത്​ ആ​ചാ​ര്യ​ൻ ബ​സ​വേ​ശ്വ​ര​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മാ​ധി സ്ഥ​ല​മാ​യ ബാ​ഗ​ൽ​കോ​ട്ടി​ലെ കു​ട​ല​സം​ഗ​മ​യി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി, സം​ഗ​മ​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ഐ​ക്യ ലിം​ഗ ദ​ർ​ശ​നം ന​ട​ത്തി.

ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ വി​മാ​ന​മാ​ർ​ഗം ഹു​ബ്ബ​ള്ളി​യി​ലെ​ത്തി​യ രാ​ഹു​ലി​നെ സ്വീ​ക​രി​ക്കാ​ൻ അ​ടു​ത്തി​ടെ പാ​ർ​ട്ടി​യി​ലെ​ത്തി​യ മു​ൻ ബി.​ജെ.​പി മു​ഖ്യ​മ​ന്ത്രി ജ​ഗ​ദീ​ഷ്​ ഷെ​ട്ടാ​റും എ​ത്തി​യി​രു​ന്നു. ഷെ​ട്ടാ​റു​മാ​യി രാ​ഹു​ൽ പ്ര​ത്യേ​കം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പി​ന്നീ​ട്​ ഉ​ത്സ​വ സ​മി​തി സം​ഘ​ടി​പ്പി​ച്ച ബ​സ​വ ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്തു. കു​ട​ല​സം​ഗ​മ ദ​സോ​ഹ ഭ​വ​നി​ൽ​നി​ന്ന്​ പ്ര​സാ​ദ​വും ക​ഴി​ച്ചു. നി​ര​വ​ധി ലിം​ഗാ​യ​ത്ത്​ മ​ഠാ​ധി​പ​തി​ക​ൾ രാ​ഹു​ലി​നൊ​പ്പം ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ​

ബസവ ജയന്തി ദിനത്തിൽ ബാഗൽകോട്ടിലെ സംഗമനാഥ ക്ഷേത്രത്തിൽ രാഹുൽ ഗാന്ധി ഐക്യ ലിംഗ ദർശനം നടത്തുന്നു

രാ​ജ്യ​ത്ത്​ ജ​നാ​ധി​പ​ത്യ​ത്തി​നും പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ​ത്തി​നും തു​ട​ക്ക​മി​ട്ട ബ​സ​വ​ണ്ണ​യു​ടെ സം​ഭാ​വ​ന​ക​ൾ രാ​ഹു​ൽ ഗാ​ന്ധി എ​ണ്ണി​പ്പ​റ​ഞ്ഞു. ഭ​യ​മി​ല്ലാ​തെ അ​ദ്ദേ​ഹം സ​ത്യം വി​ളി​ച്ചു​പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​നു​ മു​ന്നി​ൽ സ​ത്യം പ​റ​യു​ക എ​ന്ന​ത്​ എ​ളു​പ്പ​മ​ല്ല. എ​ന്നി​ട്ടും അ​ദ്ദേ​ഹം അ​ത്​ തു​ട​ർ​ന്നു​വെ​ന്നും അ​തു​കൊ​ണ്ടാ​ണ്​ ബ​സ​വ​ണ്ണ ഇ​പ്പോ​ഴും ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. വി​ജ​യ​പു​ര​യി​ൽ ഛത്ര​പ​തി ശി​വ​ജി​യു​ടെ പ്ര​തി​മ​യി​ൽ പൂ​മാ​ല​യ​ർ​പ്പി​ച്ച ശേ​ഷ​മാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ്​ ഷോ ​അ​ര​ങ്ങേ​റി​യ​ത്.

ബി.​ജെ.​പി​യു​ടെ വോ​ട്ടു​ബാ​ങ്കാ​യ ലിം​ഗാ​യ​ത്ത്​ സ​മു​ദാ​യ​ത്തെ ല​ക്ഷ്യ​മി​ട്ടാ​ണ്​ ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം. ജ​ഗ​ദീ​ഷ്​ ഷെ​ട്ടാ​റി​ന്​ പു​റെ​മ, മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി ല​ക്ഷ്മ​ൺ സ​വാ​ദി അ​ട​ക്ക​മു​ള്ള ബി.​ജെ.​പി​യി​ലെ ലിം​ഗാ​യ​ത്ത് നേ​താ​ക്ക​ളി​ൽ പ​ല​രെ​യും കൂ​ടെ നി​ർ​ത്തി​യാ​ണ്​ കോ​ൺ​ഗ്ര​സ്​ പ്ര​ചാ​ര​ണം ന​യി​ക്കു​ന്ന​ത്. ബ​സ​വ ജ​യ​ന്തി ദി​ന​ത്തി​ലെ രാ​ഹു​ലി​ന്‍റെ സ​ന്ദ​ർ​ശ​ന​വും ഇ​തി​​െന്റ ഭാ​ഗ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lingayat CommunityKarnataka election 2023Rahul Gandhi
News Summary - Rahul gandhi visits Lingayat centers in karnataka
Next Story