രാഹുൽ ഗാന്ധി: യു.ഡി.എഫ് പ്രതിഷേധയോഗം ഇന്ന്
text_fieldsബംഗളൂരു: രാഹുൽ ഗാന്ധിയെ ജയിലിലടക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയും രാജ്യത്ത് നടക്കുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെയും യു.ഡി.എഫ് കർണാടകയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച പ്രതിഷേധയോഗം ചേരും.
വൈകീട്ട് 3.30ന് കോർപറേഷൻ സർക്കിളിനടുത്തുള്ള ഹോട്ടൽ ജിയോയിലാണ് പരിപാടി. എല്ലാ യു.ഡി.എഫ് കർണാടകയുടെ പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു. പ്രതിഷേധ യോഗത്തിൽ കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ പങ്കെടുക്കും. പ്രമുഖ യു.ഡി.എഫ് നേതാക്കളും സംബന്ധിക്കും.
പ്രതിഷേധിച്ചു
ബംഗളൂരു: രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടിയിൽ കർണാടക മലയാളി കോൺഗ്രസ് പ്രതിഷേധിച്ചു. മോദി -അദാനി കൂട്ടുകെട്ടിനെതിരെ പാർലമെന്റിൽ ശബ്ദമുയർത്തുന്ന രാഹുൽ ഗാന്ധി ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജനതയുടെ ശബ്ദമാണെന്ന് പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ പറഞ്ഞു. അഭിപ്രായം പറയുന്നവരെ ജയിലിലടക്കുന്നത് രാജ്യത്തെ അപകടത്തിലേക്കാണ് നയിക്കുന്നത്.
വൈസ് പ്രസിഡന്റ് അരുൺകുമാർ , സജി ജേക്കബ് , രാജൻ കിഴുമുറി , സജു ജോൺ , ജേക്കബ് മാത്യു, ജനറൽ സെക്രട്ടറിമാരായ ജോമോൻ ജോർജ് , നന്ദകുമാർ കൂടത്തിൽ , ബിജു പ്ലാച്ചേരി , ജോസ് ലോറൻസ് , ഷാജി ജോർജ് , ഡാനി ജോൺ, വർഗീസ് ചെറിയാൻ, നിജോമോൻ, സിജോ തോമസ്, അനിൽകുമാർ, സാം ജോൺ, വർഗീസ് ജോസഫ്, പ്രേം ദാസ്, ടോമി ജോർജ്, നഹാസ്, സയീദ്, ജസ്റ്റിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

