Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള...

കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​നം മി​ക​ച്ച​ത്​ - രാ​ഹു​ൽ ഗാ​ന്ധി

text_fields
bookmark_border
കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​നം മി​ക​ച്ച​ത്​ -  രാ​ഹു​ൽ ഗാ​ന്ധി
cancel
camera_alt

ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം സാ​ന്ത്വ​ന ഭ​വ​നം പ​ദ്ധ​തി പ്ര​കാ​രം വ​യ​നാ​ട്ടി​ൽ നി​ർ​മി​ച്ച 14 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം

രാ​ഹു​ൽ ഗാ​ന്ധി എം.​പി വ​യ​നാ​ട്ടി​ലെ മു​ട്ടി​ലി​ൽ നി​ർ​വ​ഹി​ക്കു​ന്നു

ബം​ഗ​ളൂ​രു: വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ രം​ഗ​ത്ത​ട​ക്കം കേ​ര​ള സ​മാ​ജം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ അ​ർ​ഹി​ക്കു​ന്ന​താ​യി രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം സാ​ന്ത്വ​ന ഭ​വ​നം പ​ദ്ധ​തി പ്ര​കാ​രം വ​യ​നാ​ട്ടി​ൽ നി​ർ​മി​ച്ച 14 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി, എം.​എ​ൽ.​എ​മാ​രാ​യ ടി. ​സി​ദ്ദീ​ഖ്‌, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, മു​ട്ടി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ന​സീ​മ മാ​ങ്ങാ​ട്, സ​മാ​ജം ട്ര​ഷ​റ​ർ പി.​വി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. 2019ലെ ​കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട വ​യ​നാ​ട് ജി​ല്ല​യി​ലെ ക​ല്‍പ​റ്റ മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​ലെ 14 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് കേ​ര​ള സ​മാ​ജം സാ​ന്ത്വ​ന ഭ​വ​നം പ​ദ്ധ​തി​യി​ലൂ​ടെ വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്. അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് വെ​ച്ചു​ന​ൽ​കാ​ൻ ല​ക്ഷ്യ​മാ​ക്കി കേ​ര​ള സ​മാ​ജം ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് സാ​ന്ത്വ​ന ഭ​വ​നം. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം 11 വീ​ടു​ക​ൾ കൂ​ടി വ​യ​നാ​ട്ടി​ൽ നി​ർ​മി​ക്കു​മെ​ന്ന് കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​റും പ​റ​ഞ്ഞു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ർ​ണാ​ട​ക​യി​ൽ മൂ​ന്നു വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ക്കു​ക​യാ​ണ്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സം​ഗം കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ മ​ല​യാ​ള​ത്തി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി. സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്റ് പി.​കെ. സു​ധീ​ഷ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ജെ​യ്ജോ ജോ​സ​ഫ്, അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി വി​നേ​ഷ്, വി.​എ​ൽ. ജോ​സ​ഫ് എ​ന്നി​വ​ർ രാ​ഹു​ൽ ഗാ​ന്ധി​യെ ആ​ദ​രി​ച്ചു. ക​ല്‍പ​റ്റ ഫ്ര​ൻ​ഡ്സ് ക്രി​യേ​റ്റി​വ് മൂ​വ്മെ​ന്റി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ക്രി​യേ​റ്റി​വ് മൂ​വ്മെ​ന്റി​നു​ള്ള കേ​ര​ള സ​മാ​ജ​ത്തി​ന്റെ ഉ​പ​ഹാ​രം കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ഹാ​ബ് ക​ച്ചാ​സ്, സി​ദ്ദീ​ഖ് വ​ട​ക്ക​ൻ, ഇ​സ്മ​യി​ൽ, ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala samajamBangalore NewsRahul Gandhi
News Summary - rahul gandhi about kerala samajam bangaluru
Next Story