Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആ​ർ. അ​ശോ​ക...

ആ​ർ. അ​ശോ​ക പ​രാ​ജ​യ​പ്പെ​ട്ട പ്ര​തി​പ​ക്ഷ നേ​താ​വ് -ര​മേ​ശ് ബാ​ബു

text_fields
bookmark_border
ആ​ർ. അ​ശോ​ക പ​രാ​ജ​യ​പ്പെ​ട്ട പ്ര​തി​പ​ക്ഷ നേ​താ​വ് -ര​മേ​ശ് ബാ​ബു
cancel
camera_alt

ര​മേ​ശ് ബാ​ബു, ആ​ർ. അ​ശോ​ക

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്‍റെ ഗ്യാ​ര​ണ്ടി പ​ദ്ധ​തി​യാ​യ ഗൃ​ഹ​ല​ക്ഷ്മി പ​ദ്ധ​തി​ക്കെ​തി​രെ വി​മ​ര്‍ശ​നം ന​ട​ത്തി​യ ബി.​ജെ.​പി നേ​താ​വ് ആ​ർ അ​ശോ​ക​യെ വി​മ​ര്‍ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ബാ​ബു.

അ​ശോ​ക പൊ​തു​ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് ര​മേ​ശ് ബാ​ബു ആ​രോ​പി​ച്ചു. ക​ർ​ണാ​ട​ക​യു​ടെ ച​രി​ത്ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് ആ​ർ. അ​ശോ​ക. ക്ഷേ​മ പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നെ ചോ​ദ്യം ചെ​യ്യാ​ൻ ബി.​ജെ.​പി നേ​താ​വി​ന് അ​വ​കാ​ശ​മി​ല്ല.

സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള നി​ര​വ​ധി സ്ത്രീ​ക​ൾ​ക്ക് പ​ദ്ധ​തി പ്ര​യോ​ജ​ന​ക​ര​മാ​യി​രു​ന്നു. തു​ട​ർ​ന്നും പ​ദ്ധ​തി മു​ഖേ​ന സ്ത്രീ​ക​ള്‍ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു. മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ള്‍ നീ​ക്കം ചെ​യ്തു. നി​ല​വി​ല്‍ ക​ർ​ണാ​ട​ക​യി​ൽ 1.2 കോ​ടി​യി​ല​ധി​കം സ്ത്രീ​ക​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ട്. രാ​ഷ്ട്രീ​യ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ള്‍ക്കി​ട​യി​ലും സം​സ്ഥ​ന​ത്തെ വ​നി​താ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കോ​ൺ​ഗ്ര​സ് പ​ദ്ധ​തി​ക​ളി​ലു​ള്ള വി​ശ്വ​സം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.

ബി.​ജെ.​പി​യു​ടെ ആ​ഭ്യ​ന്ത​ര യോ​ഗ​ങ്ങ​ളി​ൽ ആ​ർ. അ​ശോ​ക ത​ങ്ങ​ളു​ടെ സ്ത്രീ​ക​ൾ ഗൃ​ഹ​ല​ക്ഷ്മി പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ള്‍ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ക​യും രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​യി ബി,​ജെ.​പി അ​വ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടാ​തെ ഗു​ണ​ഭോ​ക്താ​ക്ക​ൾ കോ​ൺ​ഗ്ര​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം ഭ​യ​പ്പെ​ടു​ന്നു​വെ​ന്നും ര​മേ​ശ് ബാ​ബു പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പു​ള്ള വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും 1.1 ല​ക്ഷ​ത്തി​ല​ധി​കം സ്ത്രീ​ക​ളെ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്നും കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ അ​വ​രു​ടെ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ എ​ക്സി​ല്‍ ആ​ർ. അ​ശോ​ക കു​റി​ച്ചു. ത​നി​ക്ക​റി​യി​ല്ല എ​ന്നാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ 1.1 ല​ക്ഷം സ്ത്രീ​ക​ളു​ടെ ജീ​വി​ത പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് അ​റി​യി​ല്ലെ​ങ്കി​ൽ പി​ന്നെ ആ​രാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​ത് എ​ന്നും പോ​സ്റ്റി​ലൂ​ടെ അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ പൊ​തു​ജ​ന​ങ്ങ​ള്‍ പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakametroR. Ashoka
News Summary - R. Ashoka defeated Opposition Leader - Ramesh Babu
Next Story