ഖുർആൻ കോൺഫറൻസ് നാളെ
text_fieldsബംഗളൂരു: ‘ഖുര്‍ആന്‍: പരിവര്‍ത്തനത്തിന്റെ പരിശുദ്ധ പാത’ എന്ന തലക്കെട്ടില്‍ ബംഗളൂരുവിലെ ഖുർആൻ പഠന കേന്ദ്രം സംഘടിപ്പിക്കുന്ന ഖുർആൻ കോൺഫറൻസ് ഞായറാഴ്ച നടക്കും.
കോള്‍സ് പാര്‍ക്കിലെ എ.കെ.എസ് കൺവെൻഷൻ സെന്ററിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് 3.30 വരെ നടക്കുന്ന സമ്മേളനത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സമിതി അംഗം സി.ടി. സുഹൈബ്, ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ ഫാക്കൽറ്റി കെ.എം. അശ്റഫ്, ഹാബിറ്റ്സ് അക്കാദമി എക്സി. ഡയറക്ടർ അമീൻ മമ്പാട് എന്നിവർ പ്രഭാഷണം നിർവഹിക്കും.
വൈജ്ഞാനിക സെഷൻ, ക്വിസ് മത്സരം, ഖുർആൻ പരിവര്‍ത്തനത്തിന്റെ പരിശുദ്ധ പാത എന്ന വിഷയത്തില്‍ പ്രഭാഷണം, കുട്ടികൾക്കായി ക്വിസ് മത്സരം തുടങ്ങിയവ നടക്കും. ഫോൺ: 7736282346.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
