ക്വാണ്ടം ഇന്ത്യ ബംഗളൂരു സമ്മിറ്റിന് തുടക്കം
text_fieldsബംഗളൂരുവിൽ ആരംഭിച്ച ഗ്ലോബൽ ക്വാണ്ടം സമ്മിറ്റ് ഉദ്ഘാടന വേദിയിൽ നൊബേൽ
സമ്മാന ജേതാവ് പ്രഫ. ഡൻകൻ അൽദാനെയെ ആദരിച്ചപ്പോൾ. മുഖ്യമന്ത്രി സിദ്ധരാമയ്യ സമീപം
ബംഗളൂരു: രാജ്യത്തെ പ്രഥമ ഗ്ലോബൽ ക്വാണ്ടം സമ്മിറ്റിന് ബംഗളൂരുവിൽ തുടക്കമായി. മാന്യത ടെക് പാർക്കിലെ ഹിൽട്ടൺ ഹോട്ടലിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റ് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
കർണാടക സയൻസ് ആൻഡ് ടെക്നോളജി പ്രമോഷൻ സൊസൈറ്റി, കർണാടക സർക്കാർ, ശാസ്ത്ര സാങ്കേതിക വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഐ.ഐ.എസ്.സി ക്വാണ്ടം ടെക്നോളജിയുടെ സഹകരണത്തോടെയാണ് രണ്ടു ദിവസത്തെ ക്വാണ്ടം സമ്മിറ്റ് സംഘടിപ്പിക്കുന്നത്. 2035ഓടെ 20 ബില്യൺ ഡോളറിന്റെ ക്വാണ്ടം ഇക്കോണമിയാണ് കർണാടക സർക്കാർ ലക്ഷ്യം വെക്കുന്നത്.
ഭൗതിക ശാസ്ത്രത്തിൽ 2016ലെ നൊബേൽ സമ്മാനം പങ്കിട്ട യു.എസ്.എയിലെ പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റി പ്രഫസർ ഡൻകൻ അൽദാനെയെ, അദ്ദേഹം ക്വാണ്ടം സയൻസിന് നൽകിയ സംഭാവനകൾ മാനിച്ച് ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാരായ എൻ.എസ്. ബൊസെരാജു, പ്രിയങ്ക് ഖാർഗെ, ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷ്, രാമലിംഗ റെഡ്ഡി, ഡോ. എം.സി. സുധാകർ, കൃഷ്ണ ബൈരെ ഗൗഡ, എം.ബി പാട്ടീൽ, ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷ്, വകുപ്പു സെക്രട്ടറി ഡോ. എകരൂപ് കൗർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

