പർപ്പിൾ പ്രെഡേറ്റേഴ്സ് ജേതാക്കൾ
text_fieldsഫയർസ്റ്റോംമേഴ്സ് പ്രീമിയർ ലീഗ് 2.0 വിൽ ജേതാക്കളായ പർപ്പിൾ പ്രെഡേറ്റേഴ്സ് കിരീടവുമായി
ബംഗളൂരു: ഹൊരമാവ്-കൽക്കരെ മേഖലയിലെ ഫുട്ബാൾ പ്രേമികളെ ആവേശത്തിലാഴ്ത്തി നടന്ന ഫയർസ്റ്റോംമേഴ്സ് പ്രീമിയർ ലീഗ് 2.0 ഫൈനൽ ബിർള സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. ആവേശകരമായ ഫൈനലിൽ, പർപ്പിൾ പ്രെഡേറ്റേഴ്സ് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ബ്ലേസിങ് ഫാൽക്കൺസിനെ തോൽപിച്ച് കിരീടം സ്വന്തമാക്കി. നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞപ്പോഴേക്കും മത്സരം 1-1 എന്ന നിലയിൽ സമനിലയിലായിരുന്നു.
ബ്ലേസിങ് ഫാൽക്കൺസിനായി ആൻഡ്രൂ സ്റ്റലോണും, പർപ്പിൾ പ്രെഡേറ്റേഴ്സിനായി സായി കിരണും ഗോൾ നേടി. മത്സരത്തിന്റെ ഔപചാരിക ഉദ്ഘാടനം നൈജീരിയൻ താരം ചിക്ക വാലി നിർവഹിച്ചു. ഹോരമാവു അഗര മലയാളി കൂട്ടായ്മ സ്പോൺസർ ചെയ്ത ട്രോഫി വിജയികൾക്ക് സമ്മാനിച്ചു. റണ്ണർ-അപ്പ് ട്രോഫി റെജേഷ് ആൻഡ് ഫാമിലി കൈമാറി.
മികച്ച കളിക്കാരൻ: വിൻസെന്റ് ഫ്രാൻസിസ്, ഗോൾഡൻ ഗ്ലൗ: നിജിൽ ശ്രീധരൻ, ഗോൾഡൻ ബൂട്ട്: ആൻഡ്രൂ സ്റ്റലോൺ, മികച്ച പ്രതിരോധ താരം: സഹൽ എന്നിവരെ തിരഞ്ഞെടുത്തു. ഗോൾഡൻ ഈഗിൾസ്, ലെപ്പർഡ് സ്ക്വാഡ്, വൈറ്റ് പാന്തേഴ്സ് തുടങ്ങിയ ടീമുകളും ലീഗിൽ പങ്കെടുത്തു. ജിതിൻ കെ.വി, നിജിൽ ശ്രീധരൻ, റിജേഷ് എ, കിരൺദാസ്, വിശാഖ്, പ്രദീഷ് കെ.എൻ, രഞ്ജിത്ത് മാണിക്കോത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

