‘പുഞ്ചിരിമല കരയുമ്പോൾ’ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം
text_fields ‘വെൻ ദി പുഞ്ചിരിമല ക്രൈസ്’ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽനിന്ന്
ബംഗളൂരു: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനെ ആസ്പദമാക്കി ഡോ. സുഷമശങ്കർ എഴുതിയ ‘പുഞ്ചിരി മല കരയുമ്പോൾ’ എന്ന കവിത സമാഹാരത്തിന്റെ അവലോകനവും സംവാദവും, ‘വെൻ ദി പുഞ്ചിരിമല ക്രൈസ്’ എന്ന ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനവും നടന്നു. ഇന്ദിരാനഗറിലെ റോട്ടറി ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരളസമാജം ദൂരവാണി നഗർ സെക്രട്ടറി ഡെന്നിസ് പോൾ അധ്യക്ഷത വഹിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. പി. ഗോപകുമാർ ഐ.ആർ.എസ് പുസ്തക പ്രകാശനം നിർവഹിച്ചു. കേരളസമാജം ജനറൽ സെക്രട്ടറി റെജി കുമാർ പുസ്തകം ഏറ്റുവാങ്ങി. കവി രാജൻ കൈലാസ് മുഖ്യാതിഥിയായി.
ബംഗളൂരുവിലെ പ്രശസ്ത എഴുത്തുകാരായ ഇന്ദിരാബാലൻ, രമാ പ്രസന്ന പിഷാരടി, മായാ ബി. നായർ പുസ്തകാവലോകനം നടത്തി. കെ.ആർ.കിഷോർ, സുരേന്ദ്രൻ വെൺമണി, ആർ.വി. ആചാരി, എസ്.കെ.നായർ, രാഗേഷ് പി, രമേശ് കുമാർ, കലിസ്റ്റസ്, ഡോ. എം.പി.രാജൻ, കുഞ്ഞപ്പൻ.സി, ചന്ദ്രശേഖരൻ നായർ ഷാഹിന, ഗീത.പി തുടങ്ങിയവർ സംസാരിച്ചു. റെബിൻ രവീന്ദ്രൻ നിയന്ത്രിച്ചു. സന്തോഷ് കുമാർ സ്വാഗതവും ഡോ. സുഷമ ശങ്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

