പുകസ ബംഗളൂരു സമ്മേളനം ഇന്ന്
text_fieldsബംഗളൂരു: പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ (പുകസ) ബംഗളൂരു സമ്മേളനം ഞായറാഴ്ച നടക്കും. മിഷ൯ റോഡിലെ എൽ.ഐ.സി.എംപ്ലോയീസ് യൂനിയ൯ സൗഹാ൪ദ ഹാളിൽ രാവിലെ 10 ന് നടക്കുന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി അശോക൯ ചരുവിൽ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ എം. മുകുന്ദ൯ മുഖ്യാതിഥിയാവും. ബംഗളൂരു പ്രസിഡന്റ് സുരേഷ് കോടൂ൪ അധ്യക്ഷത വഹിക്കും. സെക്രട്ടറി സുദേവ൯ പുത്ത൯ചിറ സംസാരിക്കും. പ്രതിനിധി സംവാദം, വനിതാ സെമിനാ൪, സാംസ്കാരിക സമ്മേളനം, പുസ്തകപ്രകാശനം, കാവ്യമാലിക, പയ്യന്നൂ൪ ഫ്രണ്ട്സ് സ്റ്റേജ് അവതരിപ്പിക്കുന്ന ‘കണ്ണിന്റെ കണക്ക്’ എന്ന എകപാത്ര നാടകം തുടങ്ങി വിവിധ പരിപാടികൾ നടക്കും. വനിതാ സെമിനാറിൽ ഡോ. മിനി പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. ബിലു പത്മിനി അധ്യക്ഷത വഹിക്കും. എഴുത്തുകാരായ ഇന്ദിരാ ബാല൯, രമ പ്രസന്ന, അ൪ച്ചന സുനിൽ എന്നിവർ സംസാരിക്കും. സാംസ്കാരിക സമ്മേളനത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളായ സുധാകരന് രാമന്തളി, കെ.കെ. ഗംഗാധര൯ എന്നിവ൪ പ്രഭാഷണം നടത്തും. മലയാള കവിതയുടെ ചരിത്രവഴികളിലൂടെയുള്ള സ൪ഗസഞ്ചാരാനുഭവമാവുന്ന കാവ്യമാലിക അരങ്ങേറും. ഫോൺ: 9845853362, 9448574062
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

