‘പൊതുപ്രവർത്തനം ആത്മപ്രശംസക്ക് വേണ്ടിയാവരുത്’ -ഡോ. എൻ.എ. മുഹമ്മദ്
text_fieldsഎം.എം.എ സ്നേഹ സംഗമ നേതൃക്യാമ്പ് ഡോ. എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്‍ലിം അസോസിയേഷൻ പ്രസിഡന്‍റ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു. എം.എം.എ സ്നേഹസംഗമ നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാരുണ്യത്തിനായി കേഴുന്നവരുടെ കണ്ണീർ പ്രദർശിപ്പിച്ച് സംഘടന വളർത്താൻ ശ്രമിക്കുന്നത് മഹാ അപരാധമാണ്. ജീവകാരുണ്യ പ്രവർത്തനം മറ്റെന്തെങ്കിലും നേട്ടത്തെ ഉദ്ദേശിച്ചാവരുതെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ ക്ലാസ്, കായിക മത്സരങ്ങൾ, ക്വിസ്, ഗാനം തുടങ്ങിയ വിവിധ മത്സരങ്ങള്‍ നടന്നു. ട്രഷറർ കെ.എച്ച്. ഫാറൂഖ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. പി. ഉസ്മാൻ, മുഹമ്മദ് തൻവീർ, പ്രവർത്തക സമിതി അംഗങ്ങളായ അബ്ദുല്ല ആയാസ്, സുബൈർ കായക്കൊടി, ടി.സി. ശബീർ, പി.എം. മുഹമ്മദ് മൗലവി, സിറാജ് ഹുദവി തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. സമദ് മൗലവി മാണിയൂർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. ഫരീക്കോ ഫാം ഹൗസ് മാനേജ്മെന്റ് ഡോ. സലീം, സഈദ് ഫരീക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

