Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ്ര​ജാ​സേ​വ വ​കു​പ്പ്...

പ്ര​ജാ​സേ​വ വ​കു​പ്പ് രൂ​പ​വ​ത്ക​രി​ക്കും -മു​ഖ്യ​മ​ന്ത്രി

text_fields
bookmark_border
പ്ര​ജാ​സേ​വ വ​കു​പ്പ് രൂ​പ​വ​ത്ക​രി​ക്കും -മു​ഖ്യ​മ​ന്ത്രി
cancel

ബം​ഗ​ളൂ​രു: പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ജാ​സേ​വ വ​കു​പ്പ് എ​ന്ന​പേ​രി​ല്‍ പു​തി​യ വ​കു​പ്പ് സ്ഥാ​പി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചു. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി എ​ല്ലാ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ജി​ല്ല ചു​മ​ത​ല​യു​ള്ള മ​ന്ത്രി​മാ​ര്‍ നി​ത്യ​വും പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്ത​ണം.

ജ​ന​ങ്ങ​ള്‍ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ടു​ന്നു. മ​ന്ത്രി​മാ​രു​ടെ സ​ന്ദ​ര്‍ശ​ന വേ​ള​ക​ളി​ലും പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ക്കു​മ്പോ​ഴു​മെ​ല്ലാം ജ​ന​ങ്ങ​ള്‍ക്കു​ണ്ടാ​കു​ന്ന വി​കാ​ര​ങ്ങ​ളോ​ടും പ്ര​ശ്‌​ന​ങ്ങ​ളോ​ടും പ്ര​തി​ക​രി​ക്കാ​ന്‍ സ​ര്‍ക്കാ​റി​ന് സാ​ധി​ക്ക​ണം. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​നാ​യാ​ണ് ഒ​രു പ്ര​ത്യേ​ക മ​ന്ത്രി​യും പ്ര​ത്യേ​ക ഭ​ര​ണ സം​വി​ധാ​ന​വും ഉ​ൾ​പ്പെ​ടു​ന്ന പ്ര​ജാ​സേ​വ വ​കു​പ്പ് സ​ർ​ക്കാ​ർ സ്ഥാ​പി​ക്കു​ന്ന​ത്.

നി​വേ​ദ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക, ഭ​ര​ണ​കൂ​ട​ത്തി​ൽ​നി​ന്ന് സ​മ​യ​ബ​ന്ധി​ത​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്നി​വ വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​യി​രി​ക്കും. പ​രാ​തി നി​രീ​ക്ഷ​ണ​ത്തി​നാ​യി മു​തി​ർ​ന്ന ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ചു​മ​ത​ല​പ്പെ​ടു​ത്തും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 224 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ജി​ല്ലാ മ​ന്ത്രി​മാ​ർ ത​ദ്ദേ​ശ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ താ​ലൂ​ക്ക് ത​ല​ത്തി​ൽ ആ​ഴ്ച​തോ​റും പ​രാ​തി പ​രി​ഹാ​ര, പൊ​തു​ജ​ന സ​മ്പ​ർ​ക്ക യോ​ഗ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും ന​ട​ത്ത​ണം. മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് സ്വീ​ക​രി​ക്കു​ന്ന നി​വേ​ദ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മ​ന്ത്രി​മാ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന നി​വേ​ദ​ന​ങ്ങ​ൾ വ​കു​പ്പ് വ​ഴി അ​വ​ലോ​ക​ന​ത്തി​നും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു​മാ​യി അ​യ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaDK Shivakumarpublic service commission
News Summary - Public Service Commission will be formed - Chief Minister
Next Story