13.5 കോടി ഓണറേറിയം ലഭിച്ചില്ല; പ്രതിഷേധവുമായി പി.യു അധ്യാപകർ
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടകയിലെ 1900 അധ്യാപകർക്ക് 2025-26 അധ്യയന വർഷത്തെ രണ്ടാം പി.യു പരീക്ഷയുടെ മൂല്യനിർണയം നടത്തിയതിനുള്ള ഓണറേറിയം ഇതുവരെ ലഭിച്ചില്ല. കർണാടക പ്രീ യൂനിവേഴ്സിറ്റി കോളജ് ലക്ചറേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് 13.5 കോടി രൂപയാണ് കുടിശ്ശിക.
1900 ഉദ്യോഗാർഥികളുടെ പരീക്ഷ പേപ്പർ മൂല്യനിർണയം നടത്തിയ പണം സർക്കാർ നൽകേണ്ടതുണ്ടെന്നും വെള്ളിയാഴ്ച 31 ജില്ലകളിലെയും ഡെപ്യൂട്ടി കമീഷണർമാർക്ക് ആവശ്യങ്ങൾ ഉന്നയിച്ച് കത്ത് സമർപ്പിക്കാൻ തീരുമാനിച്ചതായും അസോസിയേഷൻ പ്രസിഡന്‍റ് എ.എച്ച്. നിംഗെഗൗഡ പറഞ്ഞു. 20 ദിവസത്തിനകം പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഫ്രീഡം പാര്‍ക്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂല്യനിർണയ ചുമതലകൾ കൈകാര്യം ചെയ്യുന്നതിനൊപ്പംതന്നെ പുതിയ ബാച്ചിനുള്ള സ്പെഷല്‍ ക്ലാസുകളും അധ്യാപകര്‍ എടുക്കേണ്ടിവരുന്നു.
മുമ്പ് വേനലവധി 45 ദിവസവും ദസറ അവധി 15 ദിവസവും അധ്യാപകര്‍ക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ ഒന്നും രണ്ടും ഘട്ട പരീക്ഷകളിൽ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുക്കേണ്ടതിനാല്‍ അവധിയില്ല. ഇത് അധ്യാപകർക്ക് മാനസിക സമ്മർദമുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടാം പി.യു ടൈം ടേബ്ള്‍ പുറത്തിറക്കി
ബംഗളൂരു: 2025-2026 അധ്യയന വര്‍ഷത്തെ രണ്ടാം പി.യു പരീക്ഷയുടെ ആദ്യ ഘട്ട ടൈംടേബ്ള് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ആദ്യ ഘട്ട പരീക്ഷകള്‍ 2026 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 17 വരെയും രണ്ടാം ഘട്ട പരീക്ഷകള്‍ 2026 ഏപ്രില്‍ 25 മുതല്‍ മേയ് ഒമ്പത് വരെയും നടക്കും. ഫെബ്രുവരി 28: കന്നട, അറബിക്. മാര്‍ച്ച് രണ്ട്: ഭൂമിശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി.
മാര്‍ച്ച് മൂന്ന്: ഇംഗ്ലീഷ്. മാര്‍ച്ച് നാല്: തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, ഉർദു, സംസ്കൃതം, ഫ്രഞ്ച്. മാര്‍ച്ച് അഞ്ച്: ചരിത്രം. മാര്‍ച്ച് ആറ്: ഭൗതിക ശാസ്ത്രം. മാര്‍ച്ച് ഏഴ്: ഓപ്ഷനല്‍ കന്നട, ബിസിനസ് സ്റ്റഡീസ്, ജിയോളജി. മാര്‍ച്ച് ഒമ്പത്: രസതന്ത്രം, വിദ്യാഭ്യാസം, അടിസ്ഥാന ഗണിതം.
മാര്‍ച്ച് 10: സാമ്പത്തിക ശാസ്ത്രം. മാര്‍ച്ച് 11: ലോജിക്, ഇലക്ട്രോണിക്സ്, ഹോം സയന്‍സ്. മാര്‍ച്ച് 12: ഹിന്ദി. മാര്‍ച്ച് 13: പൊളിറ്റിക്കല്‍ സയന്‍സ്, മാര്‍ച്ച് 14: അക്കൗണ്ടന്‍സി, ഗണിതം. മാര്‍ച്ച് 16: സോഷ്യോളജി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്. മാര്‍ച്ച് 17: ഹിന്ദുസ്ഥാനി സംഗീതം, ഇലക്ട്രോണിക്സ് ആന്‍ഡ് ഹാര്‍ഡ് വെയര്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, റീട്ടെയില്‍ ഓട്ടോമൊബൈല്‍, ഹെല്‍ത്ത് കെയര്‍, ബ്യൂട്ടി ആന്‍ഡ് വെല്‍നെസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

