പി.യു പരീക്ഷ വീഴ്ച; മുന്നറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്
text_fieldsബംഗളൂരു: രണ്ടാം വർഷ പി.യു വിദ്യാര്‍ഥികളുടെ പ്രിപ്പറേറ്ററി പരീക്ഷകളില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ കോളജുകളുടെ അഫിലിയേഷൻ പിൻവലിക്കുമെന്ന് പ്രീ-യൂനിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ്.
എസ്.എസ്.എൽ.സി പ്രിപ്പറേറ്ററി പരീക്ഷാ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട വിവാദം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. രണ്ടാം വർഷ പി.യു വിദ്യാര്‍ഥികൾക്കുള്ള ഒന്നാംഘട്ട പ്രിപ്പറേറ്ററി പരീക്ഷകളില്‍ വീഴ്ച സംഭവിച്ചിട്ടില്ല.
ജനുവരി 19 മുതൽ ഫെബ്രുവരി രണ്ടുവരെ നടക്കുന്ന രണ്ടാംഘട്ട പരീക്ഷക്ക് മുന്നോടിയായാണ് മുന്‍കരുതല്‍ നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. എസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോർച്ച കേസിൽ കർണാടക സ്കൂൾ എജുക്കേഷന്‍ ആന്‍ഡ് അസസ്മെന്റ് ബോർഡ് നൽകിയ പരാതിയെത്തുടർന്ന് അധ്യാപകരും വിദ്യാര്‍ഥികളുമടക്കം എട്ട് പേരെ അറസ്റ്റ് ചെയതിരുന്നു. കൂടാതെ, പരീക്ഷ സമയത്ത് കാമ്പസിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

