Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രകോപന പ്രസംഗം: ചക്രവർത്തിക്കെതിരെ കേസെടുത്തു
text_fieldsbookmark_border
ബംഗളൂരു: മുസ്‌ലിം സ്ത്രീകൾക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് സംഘാപരിവാർ സഹയാത്രികനായ ചക്രവർത്തി സുലിബെലെക്കെതിരെ ധാർവാഡ് ടൗൺ പൊലീസ് കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥൻ തുക്കാറാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഏപ്രിൽ എട്ടിന് ധാർവാഡിലെ സുഭാഷ് റോഡിൽ നടന്ന പരിപാടിയിൽ സുലിബെലെ മുസ്‌ലിം പെൺകുട്ടികളെ ലക്ഷ്യംവെച്ച് വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകൾ നടത്തിയതായി പരാതിയിൽ പറയുന്നു. പരാമർശങ്ങൾ പ്രകോപനപരവും സാമുദായിക ഐക്യം തകർക്കാൻ സാധ്യതയുള്ളതുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

