Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​ന​ധി​കൃ​ത ടോ​ൾ...

അ​ന​ധി​കൃ​ത ടോ​ൾ പ്ലാ​സ​ക്കെ​തി​രെ പ്ര​തി​ഷേ​ധം

text_fields
bookmark_border
അ​ന​ധി​കൃ​ത ടോ​ൾ പ്ലാ​സ​ക്കെ​തി​രെ പ്ര​തി​ഷേ​ധം
cancel
camera_alt

 ര​മാ​നാ​ഥ റൈ​യും സം​ഘ​വും നി​ർ​ദി​ഷ്ട ടോ​ൾ പ്ലാ​സ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്നു

മം​ഗ​ളൂ​രു : ദേ​ശീ​യ​പാ​ത 75 ൽ ​വെ​റും 32 കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ വ​ലാ​ലു​വി​ലും ബ്ര​ഹ്മ​ര​കൂ​ട്ലു​വി​ലു​മാ​യി ര​ണ്ട് ടോ​ൾ പ്ലാ​സ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യാ​നു​ള്ള ത​ന്ത്ര​മാ​ണെ​ന്ന് മു​ൻ മ​ന്ത്രി ബി. ​രാ​മ​നാ​ഥ് റൈ ​ആ​രോ​പി​ച്ചു. ദേ​ശീ​യ പാ​ത അ​തോ​റി​റ്റി നി​ശ്ചി​ത ദൂ​രം പാ​ലി​ക്കാ​തെ ടോ​ൾ പ്ലാ​സ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി. എ​ൻ.‌​എ​ച്ച്-75​ൽ വ​ലാ​ലു​വി​ലെ നി​ർ​ദി​ഷ്ട ടോ​ൾ ഗേ​റ്റ് സ്ഥ​ലം ബ്ര​ഹ്മ​ര​കൂ​ട്ലു ടോ​ൾ ഗേ​റ്റ് നീ​ക്കം ചെ​യ്യ​ൽ ആ​ക്ഷ​ൻ ക​മ്മി​റ്റി പ്ര​തി​നി​ധി സം​ഘ​ം സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ​ജാ​റ്റു​രു ഗ്രാ​മ​ത്തി​ലെ വ​ലാ​ലു​വി​ൽ നി​ർ​മി​ച്ച ടോ​ൾ ഗേ​റ്റ്, ടോ​ൾ പ്ലാ​സ​ക​ൾ​ക്കി​ട​യി​ൽ കു​റ​ഞ്ഞ​ത് 60 കി​ലോ​മീ​റ്റ​ർ വേ​ണ​മെ​ന്ന നി​യ​മം ലം​ഘി​ക്കു​ന്ന​താ​ണെ​ന്ന് റൈ ​ചൂ​ണ്ടി​ക്കാ​ട്ടി. അ​ന​ധി​കൃ​ത​മാ​യ ബ്ര​ഹ്മ​ര​കൂ​ട്ലു ടോ​ൾ ഗേ​റ്റി​നെ​തി​രെ ഇ​തി​ന​കം പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ത് നീ​ക്കം ചെ​യ്യു​ന്ന​തു​വ​രെ പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.സി.​പി.​എം ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല സെ​ക്ര​ട്ട​റി മു​നീ​ർ കാ​ട്ടി​പ്പ​ള്ള, ക​ർ​ണാ​ട​ക രാ​ജ്യ റൈ​ത സം​ഘ (ഹ​സി​രു സേ​ന) ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല പ്ര​സി​ഡ​ന്റ് രൂ​പേ​ഷ് റൈ ​അ​ലി​മാ​ർ, വി​ട്‌​ല-​ഉ​പ്പി​ന​ങ്ങാ​ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് മു​ൻ പ്ര​സി​ഡ​ന്റ് ഡോ. ​രാ​ജാ​റാം കെ.​ബി, ബി.​എം. ഭ​ട്ട് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UnauthorizedMalayalam NewsBangalore News
News Summary - Protest against unauthorized toll plaza
Next Story