മനോവീര്യം കാക്കാൻ പൊലീസിന്റെ ഒറ്റയാൾ സമരം
text_fieldsഒറ്റയാൾ പ്രതിഷേധം
ബംഗളൂരു: സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദിനെയും മറ്റ് നാല് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തതിനെതിരെ രാജ്ഭവന് മുന്നിൽ പൊലീസ് ഹെഡ് കോൺസ്റ്റബിൾ ഒറ്റക്ക് പ്രതിഷേധിച്ചു. മഡിവാല പൊലീസ് സ്റ്റേഷനിലെ നരസിംഹരാജുവാണ് ഡോ. ബി.ആർ. അംബേദ്കറുടെ ഛായാചിത്രം പിടിച്ചും വലതുകൈയിൽ കറുത്ത ബാൻഡ് ധരിച്ചും പ്രതിഷേധിച്ചത്.
പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ഉത്തരവ് പിൻവലിക്കണമെന്നും അതുവഴി പൊലീസ് സേനയുടെ മനോവീര്യം വീണ്ടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉടൻ എത്തി വിധാന സൗധ പൊലീസ് നരസിംഹരാജിനെ കസ്റ്റഡിയിലെടുത്തു.
ഈമാസം നാലിന് എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് സിറ്റി പൊലീസ് കമീഷണർ, ജോയന്റ് പൊലീസ് കമീഷണർ, ഡി.സി.പി, എ.സി.പി, പൊലീസ് ഇൻസ്പെക്ടർ എന്നിവരുൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സംഭവത്തിന് ഉത്തരവാദികളായി കണ്ട് സസ്പെൻഡ് ചെയ്യാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

