ടി.സി.എസിലെ പിരിച്ചുവിടലിന് എതിരെ പ്രതിഷേധം
text_fieldsടി.സി.എസ് കാമ്പസിന് മുന്നിൽ നടന്ന പ്രകടനം
ബംഗളൂരു: ഐ.ടി, ഐ.ടി.ഇ.എസ് ഡെമോക്രാറ്റിക് എംപ്ലോയീസ് അസോസിയേഷന്റെ (ഐ.ഐ.ഡി.ഇ.എ) ആഭിമുഖ്യത്തിൽ വൈറ്റ് ഫീൽഡിലെ ടി.സി.എസ് കാമ്പസിന് മുന്നിൽ പ്രകടനം നടത്തി. ടി.സി.എസിൽനിന്ന് 12,261 തൊഴിലാളികളെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ് പ്രകടനം. 500ഓളം റിക്രൂട്ട്മെന്റ് നടത്തുകയും ഓഫർ ലെറ്ററും ജോയിൻ ചെയ്യേണ്ട തീയതിയും നൽകിയിട്ടും ഇതുവരെ ഇക്കാര്യത്തിൽ കമ്പനി വ്യക്തത നൽകിയിട്ടില്ല.
മിക്കവരും നിലവിലുള്ള ജോലി ഉപേക്ഷിച്ചാണ് ടി.സി.എസിൽ ജോലിക്ക് അപേക്ഷിച്ചത്. യന്ത്രവത്കരണവും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നതാവണമെന്നും വ്യക്തികളുടെ വരുമാന മാർഗങ്ങൾ നശിപ്പിക്കരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജീവനക്കാരെ ജോലിയിൽനിന്ന് പിരിച്ചുവിടുന്നതിന് പകരം അവരുടെ കഴിവുകൾ വർധിപ്പിക്കണം. സാങ്കേതിക മാറ്റങ്ങൾക്ക് അനുസൃതമായി ജോലിയിൽ സുരക്ഷിതത്വവും കൂടുതൽ സമയം ജോലി ചെയ്യേണ്ട അവസ്ഥയും കുറക്കണം. പിരിച്ചുവിടൽ നിർത്തലാക്കുക, തെറ്റായ അവകാശവാദം ഉന്നയിച്ച് രാജിവെക്കാൻ നിർബന്ധിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

