വാണിജ്യ തുറമുഖം; ആത്മഹത്യ ഭീഷണി; പോർമുഖം
text_fieldsമംഗളൂരു: ഉത്തര കന്നട ജില്ലയിലെ കെനി ഗ്രാമത്തിൽ ഭൂരിഭാഗവും സ്ത്രീകളടങ്ങിയ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ അസാധാരണ പോർമുഖം തീർത്തു. വാണിജ്യ തുറമുഖം പദ്ധതിക്കെതിരെ ആത്മഹത്യ ഭീഷണിയുമായി അവർ കൂട്ടത്തോടെ കടലിൽ ചാടി. കനത്ത രക്ഷാപ്രവർത്തനത്തിനിടയിലും അസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് സ്ത്രീകളെ പൊലീസ് ആംബുലൻസിൽ ഗവ. ആശുപത്രിയിലേക്ക് മാറ്റി.
മുൻകരുതൽ നടപടിയായി അങ്കോള താലൂക്കിലെ ബാവികേരി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഗ്രാമത്തിലും കെനി ഗ്രാമത്തിലും പ്രതിഷേധം നടത്തുന്നതിന് ഉത്തര കന്നട ഡെപ്യൂട്ടി കമീഷണർ കെ. ലക്ഷ്മിപ്രിയ അനുമതി നിഷേധിച്ചിരുന്നു. ഈ നിരോധന ഉത്തരവുകൾ അവഗണിച്ച് പ്രതിഷേധം നടത്തിയ മത്സ്യത്തൊഴിലാളികൾ ജെ.എസ്.ഡബ്ല്യുവിന്റെ ‘കെനി ഗ്രീൻഫീൽഡ്’ തുറമുഖത്തിനായുള്ള പ്രദേശത്തിന്റെ സർവേ തുടരുന്നേടത്തോളം സമരം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

