പ്രവാചക സ്നേഹം ജീവിതത്തിന്റെ ഭാഗമാവണം -ഡോ. എൻ.എ. മുഹമ്മദ്
text_fieldsഎം.എം.എ സംഘടിപ്പിച്ച മീലാദ് സംഗമത്തിന്റെ സമാപന സമ്മേളനം പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: പ്രവാചക സ്നേഹം ജീവിതത്തിന്റെ ഭാഗമാക്കുകയും ദർശനങ്ങളെ പ്രയോഗവത്കരിക്കുകയും ചെയ്താൽ ആനുകാലിക പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്നും പ്രവാചക ജീവിതചര്യ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമം നടത്തണമെന്നും മലബാർ മുസ്ലിം അസോ. പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് അഭിപ്രായപ്പെട്ടു.
എം.എം.എ സംഘടിപ്പിച്ച മീലാദ് സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൈസൂരു റോഡ് കർണാടക മലബാർ സെന്ററിലെ എം.എം.എ ഫങ്ഷൻ ഹാളിൽ നടന്ന സമ്മേളനത്തിൽ ട്രഷറർ സി.എം. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എം.എം.എ ഖതീബ് സെയ്തുമുഹമ്മദ് നൂരി പ്രഭാഷണം നിർവഹിച്ചു. പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ടി.പി. മുനീറുദ്ദീൻ, ടി.ടി.കെ ഈസ നീല സാന്ദ്ര, ജുനൈദ്, സലീം, അബ്ദു ആസാദ് നഗർ, അസീസ് ഹാജി എമ്പയർ, അബ്ദുല്ല അയാസ്, സി.എച്ച്. അബുഹാജി, ശംസുദ്ദീൻ സ്വദേശി, സുബൈർ കായക്കൊടി, കബീർ എ.കെ, ഷബീർ ടി.സി, റമീസ് എ.എൻ.ആർ, സാജിദ്, റഫീഖ്, തൻസീഫ്, മൊയ്തു പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു. രാവിലെ 10ന് സി.എം. മുഹമ്മദ് ഹാജി പതാക ഉയർത്തി.
മദ്റസ വിദ്യാർഥികളുടെ കലാമത്സരങ്ങളും ദഫ് പ്രദർശനം, ബുർദ ആലാപനം, ക്വിസ്, സ്കൗട്ട്, ഫ്ലവർ ഷോ തുടങ്ങി വിവിധ പരിപാടികളും അരങ്ങേറി. ജനറൽ സെക്രട്ടറി ടി.സി. സിറാജ് സ്വാഗതവും പി.എം. മുഹമ്മദ് മൗലവി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

