പ്രോഗ്രസിവ് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ ഓണാഘോഷം
text_fieldsപ്രോഗ്രസിവ് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ ഓണാഘോഷത്തിൽനിന്ന്
ബംഗളൂരു: പ്രോഗ്രസിവ് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടന്നു. എസ്.ആർ. വിശ്വനാഥ് എം.എൽ.എ, ഷിബു മുഹമ്മദ് (പി.സി.പി.ഒ. റെയിൽ വീൽ ഫാക്ടറി), പ്രസിഡന്റ് ബി. ജയകുമാർ, സെക്രട്ടറി ജോജു വർഗീസ്, സ്ത്രീ സാഹിതി ഭാരവാഹികളായ രജനി ജയപ്രകാശ്, ലാലി ജോജു, സീതാരാമൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. സ്ത്രീ സാഹിതി, നക്ഷത്രക്കൂട്ടം എന്നീ ഗ്രൂപ്പുകളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും വിശ്വനാഥ് എം.എൽ.എ നിർവഹിച്ചു.
പൂക്കള മത്സരത്തിൽ ഷാജി ആൻഡ് ടീം വൈറ്റ്ഫീൽഡ്, ഗിരീഷ് ആൻഡ് ടീം യലഹങ്ക, അജേഷ് ആൻഡ് ടീം യലഹങ്ക എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഒറ്റപ്പാലം ടീം അവതരിപ്പിച്ച വർണോത്സവം മെഗാ ഷോ, കുട്ടികളുടെ ഡ്രോയിങ് മത്സരം എന്നിവ അരങ്ങേറി. 70 വയസ്സിനുമേൽ പ്രായമുള്ള 18 അംഗങ്ങളെ ആദരിച്ചു. മിഷൻ കോഓഡിനേറ്റർ അഡ്വ. ബുഷറ വളപ്പിൽ, ഐമ സീനിയർ വൈസ് പ്രസിഡന്റ് ബിനു ദിവാകർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

