മലയാളം മിഷന്റെ ‘ഡയറക്ടറോടൊപ്പം’ പരിപാടി
text_fieldsബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഡയറക്ടറോടൊപ്പം പരിപാടി എം.ജി റോഡിലെ സമാഗത സ്പേസിൽ നടന്നു. കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ അധ്യക്ഷതവഹിച്ചു. കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി. മതേതര ജനാധിപത്യ വിശ്വാസത്തിൽനിന്ന് കുട്ടികൾ അകലുകയാണെന്ന് മുരുകൻ കാട്ടാക്കട പറഞ്ഞു. മലയാളം മിഷനിലൂടെ സംസ്കാരത്തിന്റെ അടിത്തറയും നന്മയും കുട്ടികളെ പഠിപ്പിക്കുന്നു. അതിനായി ഭാഷയെ മാധ്യമമായി മാറ്റുകയാണ് ചെയ്യുന്നത്. ഭാഷ കുട്ടികളെ യഥാർഥ സ്വത്വം തിരിച്ചറിയാൻ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭഗത് റാം രഞ്ജിത്ത്, ദക്ഷ് എൻ. സ്വരൂപ്, കെ. ദാമോദരൻ, ഗീത നാരായണൻ, ഡോ. ഹരിത എന്നിവർ കവിത ആലപിച്ചു.
കേരള സർക്കാറിന്റെ പത്താം തരം തുല്യത പരീക്ഷയായ നീലക്കുറിഞ്ഞി വിജയിച്ച മീര കൃഷ്ണ, പി.എം. മഹാലക്ഷ്മി, എസ്. ചൈതന്യ, ഷംനാസ് അബൂബക്കർ, സേതു ലക്ഷ്മി ദാസ്, നിയ നിഷാന്ത്, ഹിബ ഫാത്തിമ, ആവണി രമേഷ്, ആരിഫ ഫിറോസ്, എ.ആർ. ആർദ്ര, കെ. അനുശ്രീ, അമീൻ മുഹമ്മദ് ജുമ, ശരത് കൃഷ്ണ എന്നീ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
കർണാടക ചാപ്റ്ററിന്റെ മേഖല കോഓഡിനേറ്റർമാരായ അനൂപ് (ഈസ്റ്റ്), നൂർ മുഹമ്മദ് (സെൻട്രൽ), ഡോ. ജിജോ (വെസ്റ്റ്), സുരേഷ് ബാബു, പ്രദീപ് കുമാർ (മൈസൂർ), ശ്രീജേഷ്, ബിന്ദു ഗോപാലകൃഷ്ണൻ, ഡോ. ഹരിത (നോർത്ത്), വിനേഷ് (സൗത്ത്) എന്നിവരെ ആദരിച്ചു. അധ്യാപകരുടെ ഐ.ഡി കാർഡ് വിതരണം, കുട്ടികളും അധ്യാപകരുമായുമുള്ള സംവാദം എന്നിവയുണ്ടായിരുന്നു. ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാൽ, കൺവീനർ ടോമി ജെ. ആലുങ്കൽ എന്നിവർ നേതൃത്വം നൽകി. മൈസൂർ മേഖല കോഓഡിനേറ്റർ പ്രദീപ് കുമാർ സ്വാഗതവും ഡോ. ജിജോ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

