ഉത്തമ സമൂഹ നിർമാണത്തിൽ പ്രഫഷനലുകൾക്ക് നിർണായക പങ്ക് -പ്രീ പ്രഫ്കോൺ മീറ്റ്
text_fieldsവിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രവർത്തകസമിതി അംഗം ഹിലാൽ സലീം പ്രമേയാവതരണം നടത്തുന്നു
ബംഗളൂരു: ഉത്തമ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ പ്രഫഷനലുകൾക്ക് നിർണായക പങ്കുണ്ടെന്ന് വിസ്ഡം സ്റ്റുഡൻസ് ബംഗളൂരു സംഘടിപ്പിച്ച പ്രീ പ്രഫ്കോൺ മീറ്റ് അഭിപ്രായപ്പെട്ടു.
പ്രഫഷണൽ വിദ്യാർഥികളെ ഉൾപ്പെടുത്തി എല്ലാ വർഷവും സംഘടിപ്പിക്കുന്ന പ്രഫ്കോൺ ഈ വർഷം 30ാം പതിപ്പ് പാലക്കാട് നടക്കും. ഇതിന്‍റെ ഭാഗമായി ബംഗളൂരുവിൽ സംഘടിപ്പിച്ച പ്രീ പ്രഫ്കോൺ മീറ്റ് വിസ്ഡം ബംഗളൂരു ജനറൽ സെക്രട്ടറി അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രവർത്തകസമിതി അംഗം ഹിലാൽ സലീം പ്രമേയാവതരണം നടത്തി. മുബാറക് ഹികമി, ഡോ. അഫ്സൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
വിസ്ഡം സ്റ്റുഡൻസ് ബംഗളൂരു ഭാരവാഹികളായ അഫ്ഹാം സാജിദ്, അർഷഖ്, ഫൗസാൻ ബിൻ ഫിർദൗസ്, ഫതീൻ, നബാൻ, മുബ്തസിം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

