പ്രൊഫ്കോൺ ഗ്ലോബൽ വിദ്യാർഥി സമ്മേളനം ഇന്ന് തുടങ്ങും
text_fieldsമംഗളൂരു: വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഗ്ലോബൽ പ്രഫഷനൽ വിദ്യാർഥി സമ്മേളനം ‘പ്രൊഫ്കോൺ’ വെള്ളിയാഴ്ച മംഗളൂരുവിൽ ആരംഭിക്കും. മലയാളം, കന്നട, ബ്യാരി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ നാല് വേദികളിലായി 30 സെഷനുകളിലായാണ് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പരിപാടി നടക്കുക.
മറോളി സൂര്യ വുഡ്സിൽ വൈകീട്ട് നാലിന് സമ്മേളനത്തിന് തുടക്കമാവും. ദക്ഷിണ കന്നട ജില്ല ചുമതല വഹിക്കുന്ന ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു, പുത്തൂർ എം.എൽ.എ അശോക് കുമാർ റൈ, കാസർകോട് എം.എൽ.എ എൻ.എ. നെല്ലിക്കുന്ന്, മഞ്ചേശ്വരം എം.എൽ.എ കെ.എം. അഷ്റഫ്, ഷെയ്ഖ് അബ്ദുസലാം മദനി, ഡോ. മുഹമ്മദ് ഫർഹദ്, സെയ്ദ് പട്ടേൽ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് അർഷദ് അൽഹിഖ്മി താനൂർ, ജനറൽ സെക്രട്ടറി മുഹമ്മദ് ശമീൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

