പ്രഫ. ശരത് അനന്തമൂർത്തി കുവെമ്പു യൂനിവേഴ്സിറ്റി വി.സി
text_fieldsബംഗളൂരു: ശിവമൊഗ്ഗയിലെ കുവെമ്പു യൂനിവേഴ്സിറ്റി വൈസ് ചാൻസലറായി പ്രഫ. ശരത് അനന്തമൂർത്തിയെ നിയമിച്ചു. ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ ഫിസിക്സ് ഫാക്കൽറ്റിയായിരുന്നു അദ്ദേഹം. ജ്ഞാനപീഠ ജേതാവും എഴുത്തുകാരനുമായിരുന്ന പ്രഫ. യു.ആർ. അനന്തമൂർത്തിയുടെ മകനാണ്. നാലു വർഷത്തേക്കാണ് നിയമനം. 2023 ആഗസ്റ്റ് ഒന്നിന് ഡോ. ബി.പി. വീരഭദ്രപ്പ സ്ഥാനമൊഴിഞ്ഞ ശേഷം ഈ പദവിയിൽ പകരം ആളെ നിയമിച്ചിരുന്നില്ല.
മൈസൂർ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ സ്ഥാനത്തേക്ക് 2022-23 വർഷത്തിലെ നിയമനത്തിനായി പ്രഫ. ശരത് അനന്തമൂർത്തിയും രംഗത്തുണ്ടായിരുന്നെങ്കിലും പ്രഫ. എൻ.കെ. ലോകനാഥനെയാണ് 2023 മാർച്ചിൽ വി.സിയായി ഗവർണർ നിയമിച്ചത്. ഇതിനെതിരെ ശരത് അനന്തമൂർത്തി കർണാടക ഹൈകോടതിയെ സമീപിച്ചതോടെ കഴിഞ്ഞ ജൂണിൽ കോടതി സ്റ്റേ അനുവദിച്ചിരുന്നു. കേസിൽ പ്രഫ. എൻ.കെ. ലോകനാഥന്റെ നിയമനം ശരിവെച്ച് കഴിഞ്ഞമാസം ഹൈകോടതി അന്തിമ വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഇതോടെയാണ് പിന്നീട് ഒഴിവുവന്ന കുവെമ്പു സർവകലാശാല വി.സി പദത്തിലേക്ക് പ്രഫ. ശരത് അനന്തമൂർത്തിയെ നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

