പ്രഫ. കെ. മൂസ സാഹിബ് സ്മാരക അധ്യാപക അവാർഡ് കെ. മെഹബൂബക്ക്
text_fieldsപ്രഫ. കെ. മൂസ സാഹിബ് സ്മാരക ബെസ്റ്റ് ടീച്ചർ അവാർഡ് ഇന്റഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഇന്ത്യ സി.ഇ.ഒ ബദീഉസ്സമാനിൽനിന്ന് കെ. മെഹബൂബ ഏറ്റുവാങ്ങുന്നു
ബംഗളൂരു: മികച്ച അധ്യാപകർക്ക് ഏർപ്പെടുത്തിയ പ്രഫ. കെ. മൂസ സാഹിബ് സ്മാരക അവാർഡിന് കെ. മെഹബൂബ അർഹയായി. 2022-23 അധ്യയന വർഷത്തെ മികച്ച സേവനത്തിനാണ് അവാർഡ്. വയനാട്ടിലെ റിസോർട്ടിൽ നടന്ന ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന വിവിധ ഹിറാ മോറൽ സ്കൂളുകളുടെ വാർഷിക അധ്യാപക സംഗമം ‘ഇൽമേറ്റ്സ് 23’ ചടങ്ങിൽ ഇന്റഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഇന്ത്യ സി.ഇ.ഒ ബദീഉസ്സമാൻ അവാർഡ് കൈമാറി. പുതിയ കാലഘട്ടത്തിനനുസരിച്ച് മദ്റസ വിദ്യഭ്യാസ സമ്പ്രദായം നവീകരിക്കാൻ ശ്രമിക്കേണ്ടതുെണ്ടന്നും അത്തരം പരിഷ്കാരങ്ങളിൽ എച്ച്.എം.എസ് പോലുള്ള ആഗോള മദ്റസ സംവിധാനങ്ങൾക്ക് ഏറെ സംഭാവനകൾ അർപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മികച്ച അധ്യാപകർക്ക് ഏർപ്പെടുത്തിയ പ്രഥമ പ്രഫ. കെ. മൂസ സാഹിബ് സ്മാരക അവാർഡിന് 2021-22 ൽ റാബിയ അദബിയ്യ അർഹയായിരുന്നു.
ജമാഅത്തെ ഇസ്ലാമി കേരള- ബംഗളൂരു മേഖല വൈസ് പ്രസിഡന്റ് ഷബീർ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പ്രസിഡന്റ് പി.പി. യൂനുസ്, എംപവർ ഫൗണ്ടേഷൻ സെക്രട്ടറി കെ.എം. അനീസ് എന്നിവർ സംസാരിച്ചു.
അധ്യാപകർക്കുള്ള വിവിധ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. അവാർഡ് ജേതാക്കളായ സാലിഹ് അർബകാൻ, സഹൽ സുൽഫി, അൻസിയ നിഷാദ്, ഫാത്തിമ, ഷഹബാസ്, സുഹീദ, ഫെബിന, അഡ്വ. നൗഫൽ, ഹാജറ, സോയ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഷംസീർ വടകര നേതൃത്വം നൽകി. എച്ച്.എം.എസ് സെക്രട്ടറി ടി.കെ. സാജിദ് സ്വാഗതവും പ്രിൻസിപ്പൽ ഷബീർ മുഹ്സിൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

